എറനാട് ജയം തുടരാന്‍ പികെ ബഷീര്‍

Update: 2018-03-17 18:34 GMT
Editor : admin
എറനാട് ജയം തുടരാന്‍ പികെ ബഷീര്‍
Advertising

സിറ്റിങ് എംഎല്‍എ മുസ്ലിംലീഗിന്‍റെ പികെ ബഷീറും ഇടതുസ്വതന്ത്രന്‍ കെടി അബ്ദുറഹിമാനും തമ്മിലാണ് പ്രധാനപോരാട്ടം.

Full View

രൂപീകരിച്ച ശേഷമുള്ള രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട പ്രചാരണച്ചൂടിലാണ് മലപ്പുറം ജില്ലയിലെ ഏറനാട് മണ്ഡലം. സിറ്റിങ് എംഎല്‍എ മുസ്ലിംലീഗിന്‍റെ പികെ ബഷീറും ഇടതുസ്വതന്ത്രന്‍ കെടി അബ്ദുറഹിമാനും തമ്മിലാണ് പ്രധാനപോരാട്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് ഇവിടെ നാലാം സ്ഥാനമാണ് ലഭിച്ചത്.

2008ല്‍ നിലവില്‍ വന്നതിനു ശേഷം നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനൊന്നായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ഏറനാട് മണ്ഡലം യുഡിഎഫിനെ വിജയിപ്പിച്ചു. അഞ്ചുവര്‍ഷം മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി പികെ ബഷീര്‍ വീണ്ടും യുഡിഎഫിനുവേണ്ടി വോട്ടുതേടുന്നു. ഏഴ് വലിയ പാലങ്ങള്‍, വിവിധ കുടിവെള്ളപദ്ധതികള്‍, ആഢ്യന്‍പാറ ജലവൈദ്യുതപദ്ധതി തുടങ്ങിയവയാണ് പ്രധാന പ്രചരണായുധങ്ങള്‍. ഭൂരിപക്ഷം വര്‍ധിക്കുമെന്നാണ് സ്ഥാനാര്‍ഥിയുടെ പ്രതീക്ഷ.

കഴിഞ്ഞ തവണ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന സിപിഐയുടെ അഷ്റഫ് കാളിയത്തിന് മണ്ഡലത്തില്‍ ലഭിച്ചത് 2700 വോട്ടുമാത്രം. സിപിഎം വോട്ടുകള്‍ മുഴുവന്‍ സ്വതന്ത്ര സ്ഥാനാർഥി പി വി അന്‍വറിന് ലഭിച്ചതാണ് കാരണം. ഇത്തവണ മുന്നണി ഒറ്റക്കെട്ടാണെന്ന് എല്‍ഡി‍എഫ് അവകാശപ്പെടുന്നു. ആരോഗ്യ-കാര്‍ഷിക-തൊഴില്‍ മേഖലകളിലെ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് പ്രചാരണം. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും ഊർങ്ങാട്ടിരി, കാവനൂ‍‍‍‍‍ര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ മുസ്ലീം ലീഗിലുള്ള ഭിന്നതയും വോട്ടാക്കിമാറ്റാമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പതിനായിരത്തിലധികം വോട്ടുനേടാനായതിന്‍റെ ബലത്തില്‍ ബിജെപിയുടെ കെപി ബാബുരാജ് മത്സരിക്കുന്നു. എസ്ഡിപിഐ, ബിഎസ്പി സ്ഥാനാര്‍ഥികളും മത്സരംഗത്തുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News