പൊയിനാച്ചി സില്‍ക്ക് റീലിങ് യൂണിറ്റിലെ വനിതാ ജീവനക്കാര്‍ക്ക് തൊഴിലും ശമ്പളവുമില്ല
കാസര്‍ഗോഡ് പൊയിനാച്ചി സില്‍ക്ക് റീലിങ് യൂണിറ്റിലെ വനിതാ ജീവനക്കാര്‍ക്ക് മൂന്നു മാസമായി തൊഴിലും ശമ്പളവുമില്ല.
കാസര്‍ഗോഡ് പൊയിനാച്ചി സില്‍ക്ക് റീലിങ് യൂണിറ്റിലെ വനിതാ ജീവനക്കാര്‍ക്ക് മൂന്നു മാസമായി തൊഴിലും ശമ്പളവുമില്ല. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്ന് സ്ഥാപനത്തിന്റെ ഭരണച്ചുമതല ജനുവരിയില്‍ സെറിഫെഡിന് നല്‍കിയതോടെയാണ് തൊഴിലാളികളുടെ ജോലി ആശങ്കയിലായത്.
1993 ലാണ് പൊയിനാച്ചി മയിലാട്ടിയില്‍ സില്‍ക്ക് റീലിംഗ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. യൂണിറ്റിന്റെ ചുമതല ഖാദിബോര്‍ഡിനും സെറിഫെഡിനുമായി സംസ്ഥാന സര്‍ക്കാരുകള്‍ മാറി മാറി നല്‍കി. എന്നിട്ടും കഴിഞ്ഞ 23 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സില്‍ക്ക് റീലിംഗ് യൂണിറ്റ് പച്ചപിടിച്ചില്ല. വീണ്ടും 2016 ജനുവരി 20 മുതല്‍ സെറിഫെഡിന് സ്ഥാപനത്തിന്റെ ചുമതല നല്‍കി. സില്‍ക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ കൊക്കൂണ്‍ സെറിഫെഡ് ലഭ്യമാക്കാതായതോടെയാണ് യൂണിറ്റ് നിശ്ചലമായത്. ഇതോടെ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന 20 വനിതാ ജീവനക്കാരുടെ തൊഴില്‍ ആശങ്കയിലായി. തൊഴിലാളികള്‍ക്ക് 15 രൂപ ദിവസ വേതനത്തിലായിരുന്നു സ്ഥാപനം ആരംഭിച്ചത്. ഇത് 2011 ല്‍ 200 രൂപയാക്കി ഉയര്‍ത്തി. ജോലിസ്ഥിരതയും ശമ്പള വര്‍ധനവും ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.