മാനദണ്ഡം പാലിക്കാതെ സ്കൂളുകള്‍ക്ക് അംഗീകാരം; കൂടുതല്‍ തെളിവ് പുറത്ത്

Update: 2018-03-19 10:52 GMT
Editor : admin
മാനദണ്ഡം പാലിക്കാതെ സ്കൂളുകള്‍ക്ക് അംഗീകാരം; കൂടുതല്‍ തെളിവ് പുറത്ത്
Advertising

മതിയായ ഭൂമി ഇല്ലാത്ത തിരുവനന്തപുരത്തെ സ്വകാര്യ യുപി സ്കൂളിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കിയതാണ് വിവാദമായത്

Full View

സ്വകാര്യ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. മതിയായ ഭൂമി ഇല്ലാത്ത തിരുവനന്തപുരത്തെ സ്വകാര്യ യുപി സ്കൂളിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കിയതാണ് വിവാദമായത്. അംഗീകാരത്തിനായി സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ച രേഖകള്‍ മീഡിയവണിന് ലഭിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ച സ്കൂളിന് ലീഗ് നേതൃത്വം ഇടപെട്ട് അംഗീകാരം നിഷേധിച്ച വാര്‍ത്ത മീഡിയവണ്‍ നേരത്തെ പുറത്തുവിട്ടിരുന്നു.

തിരുവനന്തപുരം കരമനയിലെ ശ്രീ മാരുതി രാം വിദ്യ മന്ദിര്‍ യുപി സ്കൂള്‍ അംഗീകാരം നേടിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. യു പി സ്കൂളുകള്‍ക്ക് ചുരുങ്ങിയത് ഒരു ഏക്കറെങ്കിലും ഭൂമി വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ 24 സെന്റ് മാത്രമാണ് സ്കൂളിന്റെ പേരിലുള്ള ഭൂമി. അംഗീകാരത്തിനായി സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ച രേഖകള്‍ ഇക്കാര്യം ശരിവെക്കുന്നു.

മാനദണ്ഡങ്ങള്‍ അട്ടിമറിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ഈ സ്കൂളിന് അംഗീകാരം നല്‍കിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. സ്വകാര്യ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പട്ടികയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത മറ്റ് ചില സ്കൂളുകള്‍ കൂടി ഇടം പിടിച്ചിട്ടുണ്ടെന്നും ആക്ഷേപമുണ്ട്. മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും ലീഗ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നിഷേധിച്ച വാര്‍ത്ത മീഡിയവണ്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതോടെ സ്വകാര്യ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതില്‍ കൂടുതല്‍ ക്രമക്കേട് നടന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News