ഇടുക്കിയിലെ മിടുമിടുക്കി
ഇടുക്കി രാജകുമാരി എച്ച് എസ് എസിലെ അഞ്ചു എന്ന ഹയര്‍സെക്കന്‍ററി വിദ്യാര്‍ഥിനിയുടെ ക്യഷി രീതികളും ക്യഷിയിടവും ഇന്ന് നൂറുകണക്കിന് വിദ്യാര്‍ഥികളുടെ പഠന വിഷയമാണ്.
ഇടുക്കി രാജകുമാരി എച്ച് എസ് എസിലെ അഞ്ചു എന്ന ഹയര്‍സെക്കന്‍ററി വിദ്യാര്‍ഥിനിയുടെ ക്യഷി രീതികളും ക്യഷിയിടവും ഇന്ന് നൂറുകണക്കിന് വിദ്യാര്‍ഥികളുടെ പഠന വിഷയമാണ്. കൃഷിരീതികള്‍ കണ്ടു മനസിലാക്കുവാനും അഞ്ചുവിന്‍റെ ക്യഷിപാഠങ്ങള്‍ കേള്‍ക്കുവാനും ഇടുക്കിയിലെ വിവിധ സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ എത്തുന്നു. വെറുതെയൊരു ഫാഷനു വേണ്ടിയല്ല അഞ്ജു കൃഷി പഠന വിഷയമാക്കിയത്. വീട്ടുപറമ്പിലെ ഈ കൃഷിത്തോട്ടം തന്നെയാണ് ഈ മിടുക്കിക്ക് കൃഷിയോടുള്ള താല്‍പര്യത്തിന്‍റെ തെളിവ്.
ഒന്നും രണ്ടുമല്ല, 75 ഇനം പച്ചക്കറികളാണ് ഈ തോട്ടത്തില്‍ കൃഷി ചെയ്യുന്നത്. അഞ്ചാം ക്ലാസ് മുതല്‍ തുടങ്ങിയതാണ് അഞ്ജുവിന് കൃഷിയോടുള്ള താല്‍പര്യം., തുടക്കത്തില്‍ സാധാരണ പച്ചക്കറികളാണ് കൃഷി ചെയ്തു തുടങ്ങിയത്. പിന്നെ ഓരോ വര്‍ഷവും ഓരോ പുതിയ കൃഷി രീതികള്‍ പരീക്ഷിച്ച് തുടങ്ങി. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേര്‍ അഞ്ജുവിന്‍റെ കൃഷി രീതികള്‍ പഠിക്കാനെത്താറുണ്ട്. ഇവര്‍ക്കെല്ലാം തന്‍റെ അനുഭവ കഥ അഞ്ചു പറഞ്ഞ് കൊടുക്കും.
പറമ്പില്‍ നിന്നും പുസ്തകത്തില്‍ നിന്നും കൃഷി പഠിച്ച് ഒരു കൃഷി ഓഫീസറാവുകയാണ് ഈ മിടുക്കിയുടെ വലിയ ആഗ്രഹം.