മര്‍ദക പൊലീസിനെയല്ല നാടിനാവശ്യം: മുഖ്യമന്ത്രി

Update: 2018-03-22 13:34 GMT
മര്‍ദക പൊലീസിനെയല്ല നാടിനാവശ്യം: മുഖ്യമന്ത്രി
Advertising

പൊലീസുകാര്‍ക്ക് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്.

Full View

മര്‍ദക പൊലീസ് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലാത്തിയും തോക്കും ഉപയോഗിച്ചല്ല ക്രമസമാധാനം നടപ്പാക്കേണ്ടത്. സാധാരണക്കാരോട് മര്യാദയോടെ പെരുമാറുന്ന പൊലീസിനെയാണ് നാടിനാവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ കെ എ പി ബറ്റാലിയനിലെ പാസിങ് ഔട്ട് പരേഡിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തുടര്‍ച്ചയായ രണ്ടാ ദിവസമാണ് പൊലീസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷ വിമർശമുന്നയിക്കുന്നത്. വികസനം, ക്ഷേമം, സാമൂഹ്യ പരിവർത്തനം തുടങ്ങിയവയുടെ ചാലക ശക്തിയായി മാറാൻ പോലീസിന് കഴിയണമെന്ന ഉപദേശത്തോടെയായിരുന്നു തുടക്കം. കൊളോണിയൽ മർദ്ദക ശൈലിയല്ല പോലീസിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ബലംപ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും നിയമ പരിപാലനം നടത്താനാകില്ല.

വിവേചന ബുദ്ധിയോടെ പെരുമാറാൻ പോലീസ് പഠിക്കണം. പോലീസ് സിലബസ് കാലോചിതമായി പരിഷ്ക്കരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2015 സെപ്തംബറിൽ പരിശീലനം ആരംഭിച്ച കെ.എ.പി നാല് ബറ്റാലിയനിലെ 275 പോലീസുകാരും, എം.എസ്.പിയിലെ 250 പോലീസുകാരും ഉൾപ്പെടെ 525 പേരാണ് മാങ്ങാട്ട് പറമ്പ് കെ.എ.പി ക്യാബിൽ നടന്ന പാസിങ്ങ് ഔട്ട് പരേഡിൽ പങ്കെടുത്തത്.

Tags:    

Similar News