കേരളത്തെ വരള്‍ച്ചബാധിത പ്രദേശമായി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് മഴയില്‍ വന്‍കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്
സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. റവന്യുമ്നത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭിയലാണ് പ്രഖ്യാപനം നടത്തിയത്. ലഭിക്കാനുള്ല മഴയിലുണ്ടായ വലിയ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷ് വായ്പക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ട്.
സംസ്ഥാന രൂക്ഷമായ വരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് വിലയിരുത്തിലാലണ് സംസ്ഥാന സര്‍ക്കാര്‍. കാലവര്‍ഷത്തില്‍ 34 ശതമാനവും തുലാവര്‍ഷത്തില്‍ 69 ശതമാനവും കുറവ് മഴയാണ് ലഭിച്ചത്. സാഹചര്യം വിലയിരുത്തിയ ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ിടന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചതെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. കുടിവെള്ള വിതരണം, കാര്‍ഷിക വായ്പക്ക് മൊറട്ടോറിയം ഉള‍്പ്പടെ നടപടികള്‍ ഇതിന്‍റെ തുടര്‍ച്ചായി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വി എസ് ശിവകുമാര‍് ചൂണ്ടിക്കാട്ടി. കുടിവെള്ള വിതരണ'ത്തിന് നടപടിയെടുക്കുക, ജലചൂഷണം തടയുക, ജലസംരക്ഷണത്തിന് പ്രത്യേക പദ്ദതിയുണ്ടാക്കുക എന്നിവ സര്‍ക്കാര്‍ മുന്‍കൈയ്യില്‍ നടക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. വരള്‍ച്ച നേിരടുന്നതിന് ആവശ്യമായ കേന്ദ്ര സഹായം ഉറപ്പുവരുത്താന്‍ ഇടപെടല്‍ വേണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും റവന്യു മന്ത്രിയും കേന്ദ്ര മന്ത്രിമാരടെ ഇതിനായി കാണമമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.