ആഭ്യന്തരമന്ത്രിയെ നേരിടാന്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം

Update: 2018-03-22 00:54 GMT
Editor : admin
ആഭ്യന്തരമന്ത്രിയെ നേരിടാന്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം
Advertising

സംസ്ഥാന ആഭ്യന്തരമന്ത്രിക്കെതിരെ ഇത്തവണ പാര്‍ട്ടി സംസ്ഥാന നേതാവിനെയാണ് സിപിഐ ഹരിപ്പാട്ട് രംഗത്തിറക്കിയിരിക്കുന്നത്.

Full View

സംസ്ഥാന ആഭ്യന്തരമന്ത്രിക്കെതിരെ ഇത്തവണ പാര്‍ട്ടി സംസ്ഥാന നേതാവിനെയാണ് സിപിഐ ഹരിപ്പാട്ട് രംഗത്തിറക്കിയിരിക്കുന്നത്. സാമൂഹ്യ മേഖലയില്‍ നടത്തിയ ഇടപെടലുകളെ വോട്ടാക്കിമാറ്റാനാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം പി.പ്രസാദിന്റെ ശ്രമം.

കഴിഞ്ഞ തവണ സിപിഐയുടെ യുവനേതാവിനെയിറക്കിയിട്ടും കൈവിട്ട മണ്ഡലം പിടിക്കാനാണ് പ്രസാദിന്റെ കന്നിയങ്കം. തീരദേശ പ്രദേശം കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടത്തുന്നത്. അതു കൊണ്ടുതന്നെ തീരദേശ വികസന വിഷയങ്ങളാണ് തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത്. പരമാവധി സമ്മതിദായകരെ നേരില്‍ കാണാനാണ് സ്ഥാനാര്‍ഥിയുടെ ശ്രമം. യുഡിഎഫിലെ കരുത്തനെ നേരിടുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തിലാണ് പി.പ്രസാദ്.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുറമേ ആറന്മുള വിമാനത്താവള വിരുദ്ധ സമരം, കരിമണല്‍ സമരം തുടങ്ങി നിരവധി പരിസ്ഥിതി വിഷയങ്ങളില്‍ നടത്തിയ ഇടപെടല്‍ പ്രസാദിന് അനുകൂലമാകുമെന്നാണ് ഇടതു മുന്നണിയുടെ കണക്കു കൂട്ടല്‍. എതിരാളി രമേശ് ചെന്നിത്തല നേരത്തെ തന്നെ പ്രചാരണത്തിന് തുടക്കം കുറിച്ചിരുന്നു. യുഡിഎഫ് പ്രചാരണത്തിനൊപ്പമെത്താനാണ് ഇടതിന്റെ പദ്ധതി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News