പരവൂര്‍ വെടിക്കെട്ടപകടം: പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി
കൊലക്കുറ്റത്തിന് കേസെടുക്കാമെന്ന് നിയമവകുപ്പ് നിര്‍ദ്ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ അന്വേഷണസംഘം കൊലക്കുറ്റം ചുമത്തിയത്.
പരവൂര്‍ വെടിക്കെട്ടപകടത്തിലെ പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി. കൊലക്കുറ്റത്തിന് കേസെടുക്കാമെന്ന് നിയമവകുപ്പ് നിര്‍ദ്ദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ അന്വേഷണസംഘം കൊലക്കുറ്റം ചുമത്തിയത്.
109 പേര്‍ മരിച്ച പരവൂര്‍ വെടിക്കെട്ടപകടത്തില്‍ നരഹത്യ, മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്നിവയ്ക്കാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല് ഹൈക്കോടതി തന്നെ പ്രതികള്‍ക്കെതിരെ എന്തുകൊണ്ട് കൊലക്കുറ്റം ചുമത്തുന്നില്ലെന്ന് ചോദിച്ചു. തുടര്‍ന്ന് അന്വേഷണസംഘം നിയമോപദേശം തേടി. പ്രതികള്‍ക്കെതിരെ 302 ആം വകുപ്പ് ചുമത്താമെന്നായിരുന്നു നിയമോപദേശം. ഇതിന് ശേഷമാണ് കൊലക്കുറ്റം ചുമത്തി അന്വേഷണസംഘം പരവൂര്‍ മജിസ്റ്റ്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
കുറ്റകരമായ ഗൂഢാലോചന, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക തുടങ്ങിയ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ക്ഷേത്രഭാരവാഹികളും കരാറുകാരും തൊഴിലാളികളും അടക്കം കേസില്‍ ഇതുവരെ 43 പ്രതികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.