ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനം ആര്‍ടി ഓഫീസുകളില്‍ ആഘോഷിച്ചതിനെതിരെ ഗതാഗത മന്ത്രി
ആശംസ അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് തച്ചങ്കരി
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ ജന്മദിനാഘോഷം സംബന്ധിച്ച വിവാദം തുടരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.. ആശംസ അറിയിക്കുക മാത്രമാണ് ചെയ്തതെന്ന് ടോമിന്‍ ജെ തച്ചങ്കരി പ്രതികരിച്ചു.
സംസ്ഥാനത്തെ ആര്‍ടി ഓഫീസുകളില്‍ ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ലഡുവിതരണം നടന്നിരുന്നു..എറണാകുളത്തെ ആര്‍ടി ഓഫീസില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം കേക്ക് മുറിച്ച് തച്ചങ്കരി പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ തച്ചങ്കരിയോട് മന്ത്രി വിശദീകരണം തേടിയിരുന്നു.. ഇതിന്റെ തുടര്‍ച്ചയായാണ് സംഭവത്തെ കുറിച്ച് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിക്ക് വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇത്തരം ആഘോഷങ്ങള്‍ നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിശോധിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.. സര്‍വീസ് ചട്ടലംഘനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കും. ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടോയെന്നും അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ തിരുവനന്തപുരത്ത് എത്തുന്ന മന്ത്രി ചീഫ് സെക്രട്ടറിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും .. അന്വേഷണം നടക്കട്ടെയെന്നായിരുന്നു ഇതിനോട് ടോമിന്‍ ജെ തച്ചങ്കരിയുടെ പ്രതികരണം. സര്‍ക്കുലര്‍ ഇറക്കിയിട്ടില്ലെന്നും ആശംസ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും തച്ചങ്കരി വിശദീകരിച്ചു