തൃശൂരില്‍ നാളെ പുലികളിറങ്ങും

Update: 2018-03-24 08:58 GMT
തൃശൂരില്‍ നാളെ പുലികളിറങ്ങും
Advertising

തൃശൂര്‍ നഗരത്തില്‍ നാളെ പുലികളിറങ്ങും. പുലിക്കളി ഗംഭീരമാക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് സംഘങ്ങള്‍

Full View

തൃശൂര്‍ നഗരത്തില്‍ നാളെ പുലികളിറങ്ങും. പുലിക്കളി ഗംഭീരമാക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് സംഘങ്ങള്‍. പതിവില്‍ നിന്ന് വിപരീതമായി 10 സംഘങ്ങളാണ് ഇത്തവണ പുലികളിക്കിറങ്ങുക.

കുടവയറും അരമണിയും കുലുക്കി കൊണ്ടുള്ള പുലികളുടെ ചുവട് വെയ്പ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഒരു മാസം നീണ്ട ഒരുക്കങ്ങള്‍ അവസാന മിനുക്കുപണിയിലാണ്. മുഖങ്ങളുടെയും പുലിക്കൂടകളുടെയുമെല്ലാം പണി അവസാനിച്ചു. ഇനി പുലികളെ ഒരുക്കണം. നാളെ രാവിലെ നാല് മണിയോടെ ആരംഭിക്കും ഈ പണി. ഗറില്ല പൌഡറും വാര്‍ണിഷും കൂടി അമ്മിക്കല്ലില്‍ അരച്ചെടുത്താണ് പുലികള്‍ക്ക് മേല്‍ ചായം പുരട്ടുക.

നാല് മണിയോടെ പുലികള്‍ സ്വരാജ് റൌണ്ടില്‍ പ്രവേശിക്കും. പത്ത് സംഘങ്ങളിലായി നാനൂറിലധികം പുലികളുണ്ടാകും. എട്ട് മണിയോടെയാണ് പുലികള്‍ നഗരം ചുറ്റല്‍ അവസാനിക്കുക. സ്വരാജ് റൌണ്ടിലെ മൂന്നിടങ്ങളിലായി ആറ് വിധികര്‍ത്താക്കള്‍ ഉണ്ടാകും. വിദേശികള്‍ക്ക് പുറമെ പുലിക്കളി കാണാന്‍ ഭിന്നലിംഗ സൌകര്യം ഒരുക്കിയിട്ടുണ്ട്. വിയ്യൂര്‍ ദേശത്ത് നിന്നുള്ള പെണ്‍പുലികളാണ് ഇത്തവണ ആകര്‍ഷണീയത.

Tags:    

Similar News