മലബാര്‍ സിമന്റ്സില്‍ ഉല്പാദനം ഈ മാസം തന്നെ പുനരാരംഭിക്കുമെന്ന് വ്യവസായ മന്ത്രി
കേരളത്തിലെ വിപണിയില്‍ സിമന്റിന് വന്‍വിലയാണുള്ളത്. മലബാര്‍ സിമന്റ്സിനെ ശക്തിപ്പെടുത്തിയാല്‍ മാത്രമേ വിലകുറക്കാനാവൂ, പക്ഷേ , മലബാര്‍ സിമന്റ്സിനെ തകര്‍ക്കാന്‍ ചില തത്പര.....
മലബാര്‍ സിമന്റ്സില്‍ ഉല്പാദനം ഈ മാസം തന്നെ പുനരാരംഭിക്കുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. മലബാര്‍ സിമന്റ്സിനെ തകര്‍ക്കാന്‍ അകത്തും പുറത്തുമുള്ള ശത്രുക്കള്‍ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. പാലക്കാട് മലബാര്‍ സിമന്റ്സില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം
കഴിഞ്ഞ കുറേ ദിവസങ്ങളായി മലബാര്‍ സിമന്റ്സില്‍ ഉല്പാദനവും വിതരണവും സ്തംഭിച്ചിരിക്കുകയാണ്. അസംസ്കൃത വസ്തുക്കള്‍ ഇല്ലാത്തതാണ് ഇതിന് കാരണം . പ്രശ്നങ്ങള്‍ പരിഹരിച്ച് ഉടന്‍ ഉല്പാദനം ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. കേരളത്തിലെ വിപണിയില്‍ സിമന്റിന് വന്‍വിലയാണുള്ളത്. മലബാര്‍ സിമന്റ്സിനെ ശക്തിപ്പെടുത്തിയാല്‍ മാത്രമേ വിലകുറക്കാനാവൂ, പക്ഷേ , മലബാര്‍ സിമന്റ്സിനെ തകര്‍ക്കാന്‍ ചില തത്പര കക്ഷികള്‍ ശ്രമിക്കുന്നതായി മന്ത്രി ആരോപിച്ചു
മലബാര്‍ സിമന്റ്സില്‍ ഇനി അഴിമതി വച്ചു പൊറുപ്പിക്കില്ല. എന്നാല്‍ ആരോപണം വന്നു എന്ന പേരില്‍ ഒരു ഉദ്യോഗസ്ഥനെതിരെയും നടപടിയെടുക്കാനാവില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. മലബാര്‍ സിമന്റ്സിലെ ഉദ്യോഗസ്ഥരുമായും തൊഴിലാളി സംഘടനാ നേതാക്കളുമായും മന്ത്രി ചര്‍ച്ച