പോരാട്ടം പ്രവര്‍ത്തകന്‍ എംഎന്‍ രാവുണ്ണിക്ക് ജാമ്യം
കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്‍പ് വയനാട്ടില്‍ വോട്ട് ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് ലഘുലേഖകള്‍ പ്രചരിപ്പിക്കുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പോരാട്ടം പ്രവര്‍ത്തകനായ രാവുണ്ണിക്കതിരെ പോലീസ് യു എ പി എ ചുമത്തിയത്....
യുഎപിഎ ചുമത്തി ജയിലിലടച്ച പോരാട്ടം പ്രവര്‍ത്തകന്‍ എംഎന്‍ രാവുണ്ണിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വോട്ട് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും ലഘുലേഖകളും പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് രാവുണ്ണിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്‍പ് വയനാട്ടില്‍ വോട്ട് ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് ലഘുലേഖകള്‍ പ്രചരിപ്പിക്കുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പോരാട്ടം പ്രവര്‍ത്തകനായ രാവുണ്ണിക്കതിരെ പോലീസ് യു എ പി എ ചുമത്തിയത്. നിലന്പൂരില്‍ കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് എക്കിയപ്പോഴാണ് രാവുണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കല്പറ്റ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു. കഴിഞ്ഞ മാസം 22നാണ് രാവുണ്ണി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നിലപാട് അറിയുന്നതിന്
വേണ്ടി കേസ് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. രാവുണ്ണിക്ക് ജാമ്യം നല്കുന്നതിനെ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ എതിര്‍ത്തില്ല. ഇതോടെയാണ് രാവുണ്ണിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
പോസ്റ്ററുകള്‍ പതിച്ചതിന് വെള്ളമുണ്ട, തലപ്പുഴ പോലീസ് സ്റ്റേഷനുകളിലാണ് രാവുണ്ണിക്കെതിരെ കേസ് എടുത്തിരുന്നത്. ഇതേ കേസില്‍ ചാത്തു,ഗൌരി, ഷാന്‍റൊ എന്നിവര്‍ക്കെതിരെയും പോലീസ് യുഎപിഎ ചുമത്തിയിരുന്നു. രാവുണ്ണിയെ സഹായിച്ചുവെന്ന് ആരോപിച്ച് സര്‍ക്കാര്‍ ജീവന്കാരനായ രജീഷിനെതിരെയും യുഎപിഎ ചുമത്തിയിരുന്നു.