ഫാക്ടിലും എച്ച്ഒസിഎല്ലിലും സ്വകാര്യ നിക്ഷേപം സ്വാഗതം ചെയ്യും
പൊതുമേഖലാ സ്ഥാപനങ്ങളായ ഫാക്ടിലും എച്ച്ഒസിഎല്ലിലും സ്വകാര്യ കമ്പനികള്‍ നിക്ഷേപത്തിനു തയ്യാറായാല്‍ സ്വാഗതം ചെയ്യുമെന്ന് രാസസ്തു വളം പാര്‍ലമെന്ററികാര്യ സമിതി അധ്യക്ഷന്‍ ആനന്ദറാവു അഡ്സല്‍.
പൊതുമേഖലാ സ്ഥാപനങ്ങളായ ഫാക്ടിലും എച്ച്ഒസിഎല്ലിലും സ്വകാര്യ കമ്പനികള്‍ നിക്ഷേപത്തിനു തയ്യാറായാല്‍ സ്വാഗതം ചെയ്യുമെന്ന് രാസസ്തു വളം പാര്‍ലമെന്ററികാര്യ സമിതി അധ്യക്ഷന്‍ ആനന്ദറാവു അഡ്സല്‍. സമിതിയുടെ സിറ്റിങിനായി കോഴിക്കോട് എത്തിയതായിരുന്നു അദ്ദേഹം. ഫാക്ടിനും എച്ച്ഒസിഎല്ലിനും കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും സമിതി തീരുമാനിച്ചിട്ടുണ്ട്.
ആനന്ദറാവു അഡ്സ് ലിന്റെ അധ്യക്ഷതയിലുള്ള രാസവസ്തു -വളം പാര്‍ലമെന്ററി കാര്യ കമ്മിറ്റിയാണ് ഇന്ന് കോഴിക്കോട് സിറ്റിങ് നടത്തിയത്. ഫാക്ടിലേയും എച്ച്ഒസിഎല്ലിലേയും ഉദ്യോഗസ്ഥരും തൊഴിലാളി യൂണിയന്‍ പ്രതിനിധികളും സമിതിക്കു മുമ്പാകെ എത്തി. ഇരു കമ്പനികളും നേരിടുന്ന പ്രതിസന്ധി പ്രതിനിധികള്‍ സമിതിയെ അറിയിച്ചു. സ്വകാര്യ വത്കരണത്തിന്റെ പാതയിലേക്ക് നീങ്ങരുതെന്ന അഭ്യര്‍ഥനയും തൊഴിലാളി യൂണിയന്‍ നേതാക്കള്‍ സമിതിക്കു മുമ്പാകെ വെച്ചിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് സമിതി അറിയിച്ചു. പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ സഹായിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനും സമിതി തീരുമാനിച്ചിട്ടുണ്ട്. സമിതി അംഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. വിശദമായ റിപ്പോര്‍ട്ട് സമിതി ഉടന്‍ പാര്‍ലമെന്റിനു സമര്‍പ്പിക്കും.