വിജിലന്‍സിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ തടസപ്പെടുത്തരുത്: എക്സല്‍ കേരളാ ടീം

Update: 2018-04-06 06:35 GMT
Editor : Sithara
വിജിലന്‍സിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ തടസപ്പെടുത്തരുത്: എക്സല്‍ കേരളാ ടീം
Advertising

വിജിലന്‍സ് നടപടി ചോദ്യം ചെയ്യേണ്ടത് ഹൈക്കോടതിയാണെന്ന് എക്സല്‍ കേരള

വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ തടസപ്പെടുത്തരുതെന്ന് എക്സല്‍ കേരളാ ടീം. ജേക്കബ് തോമസ് ചട്ടവിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നതെന്ന മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ ആരോപണം അനുവദിക്കാനാവില്ലെന്ന് എക്സല്‍ കേരളാ ടീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിജിലന്‍സ് നടപടി ചോദ്യം ചെയ്യേണ്ടത് ഹൈക്കോടതിയാണ്. അല്ലാതെ മുഖ്യമന്ത്രിയുടെ മുന്നിലല്ലെന്നും ടീം അംഗങ്ങള്‍ പറഞ്ഞു.

അഴിമതിക്കെതിരെ പുതിയ സംഘടന എന്ന പേരില്‍ നേരത്തെ ജേക്കബ്ബ് തോമസാണ് എക്സല്‍ കേരള രൂപീകരിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News