വൻകിട പദ്ധതികളില്ല, സാമൂഹിക സുരക്ഷക്കും സാമ്പത്തിക അച്ചടക്കത്തിനും ഊന്നല്‍

Update: 2018-04-06 16:05 GMT
Editor : admin
വൻകിട പദ്ധതികളില്ല, സാമൂഹിക സുരക്ഷക്കും സാമ്പത്തിക അച്ചടക്കത്തിനും ഊന്നല്‍
Advertising

ബജറ്റിലെ പ്രധാന പ്രഖ്യാപനം.ലൈഫ്മിഷന് 2500 കോടിയും സ്ത്രീ ഗുണഭോക്ത പദ്ധതികൾക്കായ് 1960 കോടി അനുവദിച്ചതും ശ്രദ്ധേയമായി.

വൻകിട പദ്ധതികൾ ഇത്തവണത്തെ ബജറ്റിൽ ഇടം പിടിച്ചില്ല. റവന്യു- ധനകമ്മികൾ കുറക്കാൻ ലക്ഷ്യമിടുന്ന ബജറ്റ് സാമൂഹ്യ സുരക്ഷയും സ്ത്രീ പരിഗണനക്കും ഊന്നൽ നൽകുന്നു. റവന്യു കമ്മി 1.91 % മായും ധനകമ്മി 3.31 % മായും നടപ്പുവർഷം കുറയുമെന്ന പ്രതീക്ഷയാണ് ബജറ്റ് മുന്നോട് വെക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വൻകിട പദ്ധതികൾ ബജറ്റിൽ ഇടം പിടിച്ചില്ല.

Full View

തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് അനുവദിച്ചതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം.ലൈഫ്മിഷന് 2500 കോടിയും സ്ത്രീ ഗുണഭോക്ത പദ്ധതികൾക്കായ് 1960 കോടി അനുവദിച്ചതും ശ്രദ്ധേയമായി. ബജറ്റിലെ മറ്റു പ്രഖ്യാപനങ്ങൾ ഇവയാണ്.കെ.എസ്.ആർ.ടിസിക്ക് 1000 കോടി. മുഴുവൻ പേർക്കും സമഗ്ര ആരോഗ്യ സുരക്ഷ,45000 ഹൈടെക് ക്ലാസ് മുറികൾ, കുടുംബശ്രീക്ക് 200 കോടി, തുറമുഖ നിർമ്മാണത്തിന് 584കോടി, റോഡുകൾക്കും പാലങ്ങൾക്കും 1454 കോടി

സ്കൂൾ വിദ്യാഭ്യസത്തിന് 970 കോടിയും പട്ടികജാതി-പട്ടികവർഗ ക്ഷേമത്തിനായി 700 കോടിയും ബജറ്റിൽ വകയിരുത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News