കോഴിക്കോട് കെടിഡിസിയുടെ ഹോട്ടല്‍ അടച്ചുപൂട്ടി

Update: 2018-04-06 15:33 GMT
Editor : admin
കോഴിക്കോട് കെടിഡിസിയുടെ ഹോട്ടല്‍ അടച്ചുപൂട്ടി
Advertising

കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിലെ കെടിഡിസിയുടെ മലബാര്‍ മാന്‍ഷന്‍ ഹോട്ടല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ അടച്ചുപൂട്ടി.

Full View

കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിലെ കെടിഡിസിയുടെ മലബാര്‍ മാന്‍ഷന്‍ ഹോട്ടല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ അടച്ചുപൂട്ടി. കെട്ടിടത്തിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് കോര്‍പ്പറേഷന്‍ ഹോട്ടല്‍ പൂട്ടിയത്.

മിഠായിത്തെരുവിന് സമീപം കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കെടിഡിസിയുടെ ഹോട്ടലും ബിയര്‍ വൈന്‍ പാര്‍ലറും പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തിന്റെ ജീര്‍ണാവസ്ഥ കാരണം സ്ഥാപനങ്ങള്‍ ഒഴിപ്പിക്കണമെന്ന കോര്‍പ്പറേഷന്‍ കെട്ടിടവിഭാഗത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കെടിഡിസിയെ ഒഴിപ്പിച്ചത്. ഇരുപത്തിയഞ്ച് വര്‍ഷത്തെ പാട്ടക്കാലാവധി അവസാനിച്ചതും നടപടിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നു. 40 ഓളം താല്‍ക്കാലികജീവനക്കാര്‍ക്ക് സ്ഥാപനം പൂട്ടുന്നതിലൂടെ തൊഴില്‍ നഷ്ടമാകും.

നഗരത്തില്‍ കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള ഏക സ്ഥാപനം കൂടിയാണിത്. കെടിഡിസിയെ കൂടാതെ ഇവിടെ പ്രവര്‍ത്തിക്കുന്ന പന്ത്രണ്ട് കച്ചവടസ്ഥാപനങ്ങളെ ഒഴിവാക്കിയാണ് കോര്‍പറേഷന്റെ നടപടി. മറ്റ് സ്വകാര്യ ഹോട്ടലുകളെയും ബിയര്‍വൈന്‍ പാര്‍ലറുകളെയും സഹായിക്കാനാണ് ഹോട്ടല്‍ പൂട്ടിയതെന്നും ആരോപണമുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News