പട്ടയഭൂമിയിലാണ് തന്‍റെ വീടെന്ന എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ വാദം പൊളിയുന്നു
2000ത്തിനും 2003നും ഇടയിലാണ് പട്ടയം ലഭിച്ചതെന്നാണ് രാജേന്ദ്രന്‍ പറഞ്ഞിരുന്നത്.. എന്നാല്‍ 2000നും 2003നും ഇടയില്‍ ലാന്‍ഡ് അസൈന്‍മെന്‍റ് യോഗം ചേര്‍ന്നിട്ടില്ലെന്ന്
തന്‍റെ വീട് പട്ടയ ഭൂമിയിലാണന്ന എസ്.രാജേന്ദ്രന്‍ എം.എല്‍.എ യുടെ വാദം പോളിയുന്നു.രണ്ടായിരത്തിനും രണ്ടായിരത്തി മൂന്നിനുമിടയിലാണ് തനിക്ക് പട്ടയം ലഭിച്ചത് എന്നായിരുന്നു രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ വിവരാവകാശ രേഖകള് പ്രകാരം ഈ കാലയളവില്‍ ലാന്‍റ് അസൈമെന്‍റ് യോഗം നടന്നിട്ടില്ല.
മൂന്നാറിലെ കൈയ്യേറ്റം വീണ്ടും വിവാദമാകുന്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍റെ മൂന്നാറിലെ വീടിരിക്കുന്ന സ്ഥലത്തെ പറ്റി ആയിരുന്നു. ഇത് കൈയ്യേറ്റമല്ലെന്നും രണ്ടയിരത്തിനും രണ്ടായിരത്തി മൂന്നി നുമിടയില്‍ തനിക്ക് പട്ടയം ലഭിച്ചതാണെന്നും എം.എല്‍.എ. മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഡെപ്യൂട്ടി തഹസി
ല്‍ ദാറുടെ ഒാഫീസില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖകള് പ്രകാരം പട്ടയം നടപടികള്‍ കൈകൊള്ളേണ്ട ലാന്‍റ് അസൈമെന്‍റ് യോഗം 2000, 2001, 2002, 2003 കാലയളവില്‍ നടന്നിട്ടില്ലായെന്ന മറുപടിയാണ് ലഭിച്ചത്.
ഇതോടെ എം.എല്‍.എ യുടെ വാദം പൊളിയുകയാണ്.സാധാരണ പട്ടയ നടപടികളുടെ രേഖകള്‍ റവന്യൂ വകുപ്പ് ഓഫീസിലാണ് സൂക്ഷിക്കുന്നത്. എന്നാല്‍ ഇവിടെ രേഖകളോ 2000 മുതല്‍ 2003വരെ ഇതു സംബന്ധിച്ച യോഗങ്ങളോ നടന്നിട്ടില്ലായെ ന്നാണ് ബന്ധപ്പെട്ട വകുപ്പ് പറയുന്നത്. ഇതോടെ കൈയ്യേറ്റ വിഷയം വീണ്ടും സജീവമാവുകയാണ്