സ്കൂള്‍ തുറന്നത് ആശ്രാമം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞില്ല

Update: 2018-04-07 19:05 GMT
Editor : admin
സ്കൂള്‍ തുറന്നത് ആശ്രാമം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അറിഞ്ഞില്ല
Advertising

കുട്ടികളെ സ്കൂളില്‍ കൊണ്ടു വരുന്നതിനുള്ള ചുമതല പട്ടിക വര്‍ഗ്ഗ വകുപ്പിനാണ്. ഊരുകളില്‍ പോയി രക്ഷിതാക്കളെ ബോധവല്‍ക്കരണം നടത്തിയാല്‍ മാത്രമേ കുട്ടികള്‍ എത്തൂ.

Full View

ആദിവാസി പ്രാക്തന വിഭാഗങ്ങളിലെ കുട്ടികള്‍ക്കു വേണ്ടി പട്ടിക വര്‍ഗ്ഗ വകുപ്പിന് കീഴില്‍ പാലക്കാട് മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ആശ്രാമം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രവേശനോല്‍സവ ദിവസം ഒരു കുട്ടി പോലും ഹാജരായില്ല. കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള വാഹന സൌകര്യ പദ്ധതികള്‍, ബോധവല്‍ക്കരണം നടത്താന്‍ പ്രോമോട്ടര്‍മാരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയ സംവിധാനമെല്ലാം വകുപ്പിന് ഉണ്ടായിട്ടാണ് സ്കൂള്‍ തുറക്കുന്ന ദിനം ഊരുകളിലെ കുട്ടികള്‍ അറിയാതെ പോകുന്നത്.

അട്ടപ്പാടി, പറമ്പിക്കുളം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രാക്തന ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ക്കു വേണ്ടിയുള്ള സ്കൂളാണിത്. കഴിഞ്ഞ വട്ടം പത്താം ക്ലാസ് പരീക്ഷ എഴുതിയ എല്ലാവരും ജയിച്ചു. ഇത്തവണ പക്ഷെ ആദ്യ പാഠം തന്നെ തെറ്റി. പക്ഷെ ഉത്തരവാദികള്‍ കുട്ടികളല്ല. അവരെ സ്കൂളിലെത്തിക്കുന്നതിനുള്ള സംവിധാനങ്ങളാണ്.‌

ജൂണ്‍ ഒന്നിന് ഹാജരായത് അധ്യാപകര്‍ മാത്രം. ഒരു കുട്ടി പോലും വന്നില്ല. വരില്ലാ എന്ന് ഉറപ്പുള്ളത് കൊണ്ട് ഒരുക്കങ്ങളും നടത്തിയില്ല. വരും ദിവസങ്ങളില്‍ ഇങ്ങനെ തന്നെയായിരിക്കും. കുട്ടികളെ സ്കൂളില്‍ കൊണ്ടു വരുന്നതിനുള്ള ചുമതല പട്ടിക വര്‍ഗ്ഗ വകുപ്പിനാണ്. ഊരുകളില്‍ പോയി രക്ഷിതാക്കളെ ബോധവല്‍ക്കരണം നടത്തിയാല്‍ മാത്രമേ കുട്ടികള്‍ എത്തൂ. ഇതൊക്കെ ഊരുകളിലെ പ്രമോട്ടര്‍മാരെ അറിയിച്ചിരുന്നെന്ന് അദ്ധ്യാപകര്‍ പറയുന്നു.

ചൂടു കാരണം വെക്കേഷന്‍ ക്ലാസുകള്‍ നടക്കാതെ പോയതു കൊണ്ടാണ് കുട്ടികള്‍ എത്താത്തതെന്നും വരും ദിവസങ്ങളില്‍ ക്ലാസുകള്‍ നിറയുമെന്നും അധിക‍ൃതര്‍ പറയുന്നു. നാല്‍പതു കുട്ടികളാണ് ഒന്നാം ക്ലാസിലെ പരമാവധി അംഗസംഖ്യ. മെച്ചപ്പെട്ട അധ്യാപകരും സൌകര്യങ്ങളുടെയും ഉണ്ട്. കഴിഞ്ഞ തവണ മുപ്പത്തി എട്ടു പേര്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നിരുന്നു. ഇന്ന് പ്ലസ് ടു ക്ലാസുകളിലും ആരും എത്തിയില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News