സ്വാശ്രയ മെഡിക്കല്‍ പ്രവേശം: 28 ന് ശേഷം നടന്ന അഡ്മിഷന്‍ റദ്ദാക്കും

Update: 2018-04-08 05:37 GMT
Editor : Damodaran
Advertising

റിപ്പോര്‍ട്ട് ചെയ്യാതെ സ്വന്തം നിലക്ക് പ്രവേശം നടത്തിയിട്ടുണ്ടോയെന്ന് ജെയിംസ് കമ്മിറ്റി പരിശോധിക്കും. 28 ന് ശേഷം നടത്തിയ പ്രവേശ നടപടികള്‍ മുഴുവന്‍ റദ്ദാക്കി

Full View

28 ന് ശേഷം നടന്ന മുഴുവന്‍ പ്രവേശവും റദ്ദാക്കുമെന്ന് മേല്‍നോട്ട സമിതി. ഒഴിവുള്ള സീറ്റുകളില്‍ ഏകീകൃത കൗണ്‍സിലിങ് വേണമെന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഒഴിവു വരുന്ന സീറ്റുകളില്‍ ഏകീകൃത കൗണ്‍സിലിങ് നടത്തണമെന്ന് സുപ്രീം കോടതി ഈ മാസം ഇരുപത്തിയെട്ടിന് വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തില്‍ ഒഴിവു വന്ന സീറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രവേശ കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ചെയ്യാതെ സ്വന്തം നിലക്ക് പ്രവേശം നടത്തിയിട്ടുണ്ടോയെന്ന് ജെയിംസ് കമ്മിറ്റി പരിശോധിക്കും. 28 ന് ശേഷം നടത്തിയ പ്രവേശ നടപടികള്‍ മുഴുവന്‍ റദ്ദാക്കി കോളജുകള്‍ക്കെതിരെ കര്‍ശന നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും.

കരാറൊപ്പിടാത്ത കെ എം സി ടി, കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ 85% സീറ്റിലെ ഫീസ് 4 ലക്ഷത്തി 40നായിരം രൂപയാക്കി കുറക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഏകീകൃത കൗണ്‍സിലിങ് നടത്തി പ്രവേശം പൂര്‍ത്തിയാക്കാന്‍ സാവകാശവും സര്‍ക്കാര്‍ ആവശ്യപ്പെടും. കക്ഷിനേതാക്കളുടെ യോഗമല്ല വിളിച്ചതെന്നും ഇരുവിഭാഗവും ചര്‍ച്ചകള്‍ നടത്തുകയായിരുന്നുവെന്നും സ്പീക്കറും വിശദീകരിച്ചു. നിരാഹാരം കിടക്കുന്ന എം എല്‍ എ മാരെ വി എസ് സന്ദര്‍ശിച്ചിട്ടും മുഖ്യമന്ത്രി വിട്ടുവീഴ്ചക്ക് തയാറാക്കുന്നില്ലെന്നും ബല്‍റാം സൂചിപ്പിച്ചു

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News