ഓഖി ദുരന്തം: എട്ട് പേരുടെ മൃതദേഹം കണ്ടെത്തി

Update: 2018-04-08 23:32 GMT
Editor : Sithara
ഓഖി ദുരന്തം: എട്ട് പേരുടെ മൃതദേഹം കണ്ടെത്തി
Advertising

ഓഖി ദുരന്തത്തില്‍ മരിച്ച എട്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കരയ്ക്കെത്തിച്ചു.

ഓഖി ദുരന്തത്തില്‍ മരിച്ച എട്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കൂടി കരയ്ക്കെത്തിച്ചു. കോഴിക്കോട് ബേപ്പൂര്‍, വെള്ളയില്‍, മലപ്പുറം പൊന്നാനി തീരങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹം കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് ബേപ്പൂര്‍ ഭാഗത്ത് കടലില്‍ തെരച്ചില്‍ തുടരുകയാണ്.

Full View

ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയവരാണ് കടലില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്സ്മെന്‍റും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധന ബോട്ടിലും കോസ്റ്റ് ഗാര്‍ഡിന്‍റെ ഹൈ സ്പീഡ് വെസലിലുമായി 8 മൃതദേഹം കരക്കെത്തിച്ചു. 6 മൃതദേഹം ബേപ്പൂരില്‍ നിന്ന് 8 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നും ഒരു മൃതദേഹം വെള്ളയില്‍ നിന്നും ഒരു മൃതദേഹം പൊന്നാനിയില്‍ നിന്നുമാണ് ലഭിച്ചത്. ആളെ തിരിച്ചറിയാന്‍ കഴിയാത്തവിധം അഴുകിയ നിലയിലാണ് മൃതദേഹം ഉള്ളത്. ഈ ഭാഗങ്ങളില്‍ തിരിച്ചില്‍ ഊര്‍ജ്ജിതമാക്കി.

കോഴിക്കോട്ട് നിന്നും മത്സ്യബന്ധനത്തിന് പോയ മുഴുവന്‍ പേരും സുരക്ഷിതരാണ്. തെക്കന്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിന് പോയവരെ കുറിച്ചാണ് വിവരം ലഭിക്കാത്തത്. വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലെ തീരപ്രദേശങ്ങളിലും കടലിലും തിരച്ചില്‍ തുടരും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News