'സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് കരുതുന്നു' ജസ്റ്റിസ് കുര്യന്‍ ജോസഫ്

Update: 2018-04-09 08:30 GMT
Editor : Jaisy
'സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് കരുതുന്നു' ജസ്റ്റിസ് കുര്യന്‍ ജോസഫ്
Advertising

പ്രധാന കേസുകള്‍ ഏത് ബഞ്ച് കേള്‍ക്കണമെന്നതില്‍ ചീഫ് ജസ്റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങള്‍ സംബന്ധിച്ചാണ് വിമര്‍ശമുന്നയിച്ചത്. പ്രതികരിച്ചിട്ടും നടപടിയില്ലാത്തതുകൊണ്ടാണ് കാര്യങ്ങള്‍ പുറത്ത് പറഞ്ഞത്.

സുപ്രീംകോടതിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് കരുതുന്നതായി ജസ്റ്റിസ് കുര്യന്‍ ജോസഫ്. വ്യക്തപരമായല്ല, രാജ്യതാല്‍പര്യം മുന്‍ നിര്‍ത്തിയാണ് പ്രശ്‌നങ്ങള്‍ പുറത്ത് പറഞ്ഞത്. ജുഡീഷ്യറിക്കുള്ളില്‍ നിന്നുള്ള തിരുത്തലിനാണ് ശ്രമിച്ചതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് കൊച്ചിയില്‍ പറഞ്ഞു.

പ്രധാന കേസുകള്‍ ഏത് ബഞ്ച് കേള്‍ക്കണമെന്നതില്‍ ചീഫ് ജസ്റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങള്‍ സംബന്ധിച്ചാണ് വിമര്‍ശമുന്നയിച്ചത്. പ്രതികരിച്ചിട്ടും നടപടിയില്ലാത്തതുകൊണ്ടാണ് കാര്യങ്ങള്‍ പുറത്ത് പറഞ്ഞത്. ജുഡീഷ്യറിയോടുള്ള ഉത്തരവാദിത്തമാണ് നിറവേറ്റിയത്. ജുഡീഷ്യറിക്കുള്ളില്‍ നിന്ന് തിരുത്താനാണ് ശ്രമിച്ചത്. രാജ്യം അത് ഉള്‍ക്കൊണ്ടു.

മനസാക്ഷിയോടും നിയമത്തോടും നീതിപുലര്‍ത്താനാണ് ശ്രമിച്ചത്. ഇക്കാര്യത്തില്‍ ബാഹ്യഇടപെടല്‍ ആവശ്യമില്ല. പ്രശ്‌നങ്ങള്‍ രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പെടുത്തേണ്ടതില്ല. നിയമനാധികാരമല്ലാതെ മറ്റ് ഭരണഘടനാപരമായ അധികാരങ്ങള്‍ സുപ്രീംകോടതിക്ക് മേല്‍ രാഷ്ട്രപതിക്കില്ലാത്തതിനാലാണ് അത്തരമൊരു നീക്കം നടത്താഞ്ഞത്

എല്ലാവരുടെയും ശ്രദ്ധയില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ എത്തിയതോടെ പ്രശ്‌നപരിഹാരമുണ്ടായി. തിങ്കളാഴ്ച കോടതിയില്‍ പോകുമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News