ജിഷ്ണുവിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും മൊഴി സിബിഐ അടുത്ത ദിവസം രേഖപ്പെടുത്തും

Update: 2018-04-10 15:43 GMT
ജിഷ്ണുവിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും മൊഴി സിബിഐ അടുത്ത ദിവസം രേഖപ്പെടുത്തും
Advertising

2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ജിഷ്ണു പ്രണോയ് കേസിൽ സിബിഐ അന്വേഷണത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ജിഷ്ണുവിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും മൊഴി അടുത്ത ദിവസം തന്നെ രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് സിബിഐ.

സിബിഐ കൊച്ചി യൂണിറ്റിലെ സി.ഐ സുരേഷിനാണ് ജിഷ്ണു പ്രണോയ് കേസിന്റെ അന്വേഷണച്ചുമതല. അന്വേഷണ സംഘത്തിലെ മറ്റ് അംഗങ്ങളുടെ പട്ടിക മേലധികാരികളുടെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണ്. ഒരാഴ്ച്ചക്കുള്ളിൽ തന്നെ ജിഷ്ണുവിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും മൊഴി രേഖപ്പെടുത്താനാണ് സിബിഐ തീരുമാനം. തുടക്കത്തിൽ കേസന്വേഷിച്ച പഴയന്നൂർ പോലീസിന്റേയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടേയും പക്കൽ നിന്നും വിവരങ്ങൾ ശേഖരിക്കും.

Full View

2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വലിയ നിയമ പോരാട്ടത്തിനൊടുവിലാണ് കേസ് സിബിഐ ഏറ്റെടുത്തത്. കേസ് തേയ്ച് മായ്ച് കളയാൻ പോലീസും ക്രൈംബ്രാഞ്ചും ശ്രമിച്ചുവെന്ന ആക്ഷേപവും തുടക്കം മുതൽ തന്നെ കുടുംബം ഉന്നയിച്ചിരുന്നു. ജിഷ്ണുവിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ജിഷ്ണുവിന്റേതെന്ന പേരിൽ ഹോസ്റ്റലിൽ നിന്ന് ലഭിച്ച ആത്മഹത്യക്കുറിപ്പ് വ്യാജമാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു. കേസിലെ പ്രതികളെല്ലാം ജാമ്യ വ്യവസ്ഥയിൽ പുറത്താണിപ്പോൾ. നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിന് കേരളത്തിൽ പ്രവേശിക്കുന്നതിന് സുപ്രീം കോടതി വിലക്കും നിലനിൽക്കുന്നുണ്ട്. സി ബി ഐ സ്വതന്ത്രമായി കേസന്വേഷിച്ചാൽ കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ജിഷ്ണുവിന്റെ കുടുംബം.

Tags:    

Similar News