ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ മാറ്റി, ആനന്ദകൃഷ്ണന്‍ പുതിയ കമ്മീഷണര്‍

Update: 2018-04-12 08:30 GMT
Editor : Jaisy
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ മാറ്റി, ആനന്ദകൃഷ്ണന്‍ പുതിയ കമ്മീഷണര്‍
Advertising

എന്‍.സിപിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് നടപടി

Full View

ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് ടോമിന്‍ ജെ.തച്ചങ്കരിയെ നീക്കി. തന്നോട് ആലോചിക്കാതെ കമ്മിഷണര്‍ തീരുമാനങ്ങളെടുക്കുന്നുവെന്ന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ പരാതിയെത്തുടര്‍ന്നാണ് തീരുമാനം. ക്രൈംബ്രാഞ്ച് എഡിജിപിയായിരുന്ന ആനന്ദകൃഷ്ണനാണ് പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍. തച്ചങ്കരിയെ മാറ്റിയത് സ്വാഭാവിക നടപടി മാത്രമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

തന്നോട് ആലോചിക്കാതെ തീരുമാനമെടുക്കുകയും മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയും ചെയ്യുന്ന ടോമിന്‍ തച്ചങ്കരിയെ ട്രാന്‍സ്പോര്‍ട് കമ്മിഷണര്‍ സ്ഥാനത്ത് നിലനിര്‍ത്തി മുന്നോട്ട്പോകാനാവില്ലെന്ന ഉറച്ച നിലപാടായിരുന്നു ശശീന്ദ്രന്. ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ലെന്ന തീരുമാനം, സര്‍ക്കാര്‍ വാഹനങ്ങളിലെ കൊടിയുടെയും ബീക്കണ്‍ ലൈറ്റിന്റെയും ഉപയോഗത്തിലെ നിയന്ത്രണം, മോട്ടോള്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം തുടങ്ങി പുതിയ സര്‍ക്കാര്‍ വന്ന ശേഷം എടുത്ത മിക്ക തീരുമാനങ്ങളിലും മന്ത്രിയും തച്ചങ്കരിയും രണ്ട് തട്ടിലായിരുന്നു. ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താനറിയില്ലെന്ന ആക്ഷേപം കൂടി ഉയര്‍ന്നതോടെ എന്‍ സി പിയും കമ്മിഷണറെ മാറ്റണമെന്ന ആവശ്യമുയര്‍ത്തി.

ഏറ്റവുമൊടുവില്‍ കീഴുദ്യോഗസ്ഥരെക്കൊണ്ട് തന്റെ ജന്മദിനം ആഘോഷിപ്പിച്ച നടപടിയോടെ മുന്നണിയിലും അതൃപ്തി ഉയര്‍ന്നതാണ് തച്ചങ്കരിക്ക് വിനയായത്. കെബിപിഎസിന്റെ എംഡി എന്ന ചുമതലയില്‍ തച്ചങ്കരി തുടരും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News