കൊല്ലത്ത് പൊലീസ് കസ്റ്റഡിയില്‍ കുഴഞ്ഞുവീണ ദലിത് യുവാവ് മരിച്ചു
Update: 2018-04-12 14:04 GMT
കുണ്ടറ സ്വദേശി കുഞ്ഞുമോന്‍ ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്
കൊല്ലം കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന ദലിത് യുവാവ് മരിച്ചു. കുണ്ടറ സ്വദേശി കുഞ്ഞുമോന്‍ ആണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതിന് ഇക്കഴിഞ്ഞ ഇരുപതിനാണ് കുഞ്ഞുമോനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൃതദേഹം കുണ്ടറിയിലെ വസതിയില്‍ സംസ്കരിക്കും.