പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കൊച്ചിക്ക് പ്രത്യേക പരിഗണനയില്ല
കേരളത്തിന്റെ വ്യവസായ വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ നിന്ന് വാണിജ്യ നികുതിയിനത്തില്‍ അമ്പത് ശതമാനത്തിലധികം വരുമാനം ലഭിക്കുമ്പോഴും അടിസ്ഥാന സൌകര്യ വികസനത്തിന് അത്ര കണ്ട് പ്രാധാന്യം ലഭിച്ചിട്ടില്ല ഇത്തവണത്തെ ബജറ്റില്‍
ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കൊച്ചിക്ക് പ്രത്യേക പരിഗണന കിട്ടിയില്ല. കൊച്ചി മെട്രോയുടെ തുടര്‍ നിര്‍മ്മാണത്തിന് എല്ലാ ബജറ്റിലും വകയിരുത്തുന്ന തുക ലഭിച്ചതൊഴിച്ചാല്‍ പ്രഖ്യാപിച്ച മറ്റ് പദ്ധതികളുടെ വിഹിതം മാത്രമാണ് കൊച്ചിക്ക് കിട്ടുക.
കേരളത്തിന്റെ വ്യവസായ വാണിജ്യ തലസ്ഥാനമായ കൊച്ചിയില്‍ നിന്ന് വാണിജ്യ നികുതിയിനത്തില്‍ അമ്പത് ശതമാനത്തിലധികം വരുമാനം ലഭിക്കുമ്പോഴും അടിസ്ഥാന സൌകര്യ വികസനത്തിന് അത്ര കണ്ട് പ്രാധാന്യം ലഭിച്ചിട്ടില്ല ഇത്തവണത്തെ ബജറ്റില്‍. വിവര സാങ്കേതിക വിദ്യ മേഖലയില്‍ 1250 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കൊച്ചി ഇന്‍ഫോ പാര്‍ക്കിനും മറ്റ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇതില്‍ നിന്നും വിഹിതം പ്രതീക്ഷിക്കാം. സമഗ്രമായ ജലഗതാഗതത്തിന് ഊന്നല്‍ നല്‍കുന്നതാണ് ഇത്തവണത്തെ ബജറ്റ്. കൊച്ചി മെട്രോ സംയോജിത ജലഗതാഗതത്തിന് കൂടെ പ്രാധാന്യം നല്‍കുന്നതിനാല്‍ ഗുണമുണ്ടാകും,
സ്മാര്‍ട്ട് സിറ്റി, ആരോഗ്യ രംഗത്തെ പദ്ധതികള്‍, എന്നിവയിലൂടെ തുക കൊച്ചിക്ക് ലഭിച്ചേക്കും. ഫാക്ട്, പെരുമ്പാവൂര്‍ റയോണ്‍സ് എന്നിവയുടെ ഭൂമി ഏറ്റെടുക്കുന്നത് പുതിയ പദ്ധതികള്‍ക്കാണെങ്കില്‍ അതും നേട്ടമാകും.