പാലക്കാട് നിന്ന് കാണാതായവരെ കുറിച്ചന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു

Update: 2018-04-12 13:23 GMT
പാലക്കാട് നിന്ന് കാണാതായവരെ കുറിച്ചന്വേഷിക്കുന്ന പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു
Advertising

റോ സംഘം ബന്ധുക്കളില്‍ നിന്ന് മൊഴിയെടുക്കും; കാസര്‍കോട്ടുനിന്നും പാലക്കാട്ട് നിന്നും കാണാതായവരുടെ ഐഎസ് ബന്ധം ഇനിയും സ്ഥിരീകരിച്ചില്ല.

Full View

പാലക്കാട് നിന്ന് കാണാതായവരെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന്റെ അന്വേഷണം ആരംഭിച്ചു. കാണാതായവരുടെ ബന്ധുക്കളുടെ വീട്ടിലെത്തി സംഘം വിവരങ്ങള്‍ ശേഖരിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സിയായ റോയുടെ പ്രതിനിധികള്‍ വരും ദിവസങ്ങളില്‍ ബന്ധുക്കളുടെ മൊഴിയെടുക്കും.

പാലക്കാട് ഡിവൈഎസ്‍പി എം കെ സുള്‍ഫിക്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കാണാതായതായി ആദ്യം പരാതി ലഭിച്ച യാക്കര സ്വദേശികളായ യഹിയ, ഈസ എന്നിവരെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. ഇവരുടെ മാതാപിതാക്കളില്‍ നിന്ന് വീട്ടിലെത്തി മൊഴിയെടുത്തു. യഹിയയും ഈസയും നേരത്തെ അയച്ച വാട്സ്ആപ് സന്ദേശങ്ങള്‍ പൊലീസ് പരിശോധിച്ചു. ജില്ലയ്ക്ക് പുറത്ത് ഇവര്‍ക്ക് സംശയിക്കത്തക്ക ബന്ധങ്ങളുണ്ടോ എന്നും സംഘം അന്വേഷിക്കുന്നുണ്ട്.

ഓരോ ദിവസവും ലഭിക്കുന്ന അന്വേഷണ വിവരങ്ങള്‍ അന്വേഷണ സംഘത്തിന്റെ ചുമതല വഹിക്കുന്ന ഡിവൈഎസ്പി ക്ക് കൈമാറും. ഇന്റലിജന്‍സ് ബ്യൂറോയുടെ അന്വേഷണത്തില്‍ പാലക്കാട് നിന്ന് കാണാതായവര്‍ക്ക് ഇതുവരെ ഐഎസ് ബന്ധം സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്ര ഏജന്‍സിയായ റോയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.

നേരത്തെ റോയുടെ പ്രതിനിധി യാക്കരയിലെ വീട്ടിലെത്തി ‍വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വരും ദിവസങ്ങളിലും കൂടുതല്‍ പ്രതിനിധികള്‍ എത്തുമെന്നാണ് കരുതുന്നത്.

Tags:    

Similar News