പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി
പൂഞ്ഞാര്‍ എംഎല്‍എ ആയിരുന്ന പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.
പൂഞ്ഞാര്‍ എംഎല്‍എ ആയിരുന്ന പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടിയാണ് റദ്ദാക്കിയത്. പി സി ജോര്‍ജിന്‍റെ രാജിയിന്‍മേല്‍ നിയമാനുസൃത നടപടിയെടുക്കാമെന്ന് കോടതി വ്യക്തമാക്കി.
പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ തോമസ് ഉണ്ണിയാടന്‍ സമര്‍പിച്ച പരാതിയിലാണ് സ്പീക്കര്‍ എന്‍ ശക്തന്‍ പി സി ജോര്‍ജിനെ അയോഗ്യനായി പ്രഖ്യാപിച്ചത്. പക്ഷെ ഇതിന് മുന്‍പ് തന്നെ പി സി ജോര്‍ജ് രാജി വച്ചിരുന്നു. ഇത് സ്വീകരിക്കാതെയാണ് അയോഗ്യനാക്കിയത്. ഇതിനെ ചോദ്യംചെയ്ത് കൊണ്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ നടപടി.
സ്പീക്കര്‍ രാജിക്കത്ത് സ്വീകരിക്കാതിരുന്നത് ശരിയായില്ലെന്ന് കോടതി വിലയിരുത്തി. രാജിക്കു ശേഷവും ഉണ്ണിയാടന്‍റെ ഹരജിയിന്‍മേലുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോയത് ഉചിതമായില്ല. രാജിക്കത്ത് കൈകാര്യം ചെയ്ത നടപടിയെ കുറിച്ച് കൂടുതല്‍ പരാമര്‍ശങ്ങള്‍ക്ക് മുതിരുന്നില്ലെന്നും കോടതി പറഞ്ഞു. പതിമൂന്നാം നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത് വരെയായിരുന്നു അയോഗ്യത കല്‍പിച്ചത്.