മാണിക്കെതിരെ വീണ്ടും ത്വരിത പരിശോധനക്ക് ഉത്തരവ്
തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്
മുന്‍ ധനകാര്യ വകുപ്പ് മന്ത്രി കെഎം മാണിക്കെതിരെ ത്വരിതാന്വേഷണം നടത്താന്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഉത്തരവിട്ടു.കേരളാകോണ്‍ഗ്രസ് സുവര്‍ണ്ണ ജുബിലിയോട് അനുബന്ധിച്ച് നടത്തിയ സമൂഹ വിവാഹത്തെക്കുറിച്ച് അന്വേഷണം നടത്താനാണ് ഉത്തരവ്.തിരുവന്തപുരം സ്വദേശിയായ പായിച്ചറ നവാസിന്‍റെ പരാതിയിലാണ് കോടതി നടപടി.
കോടതി ഉത്തരവോടെ കെഎം മാണിക്കെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണങ്ങളുടെ എണ്ണം ഏഴായി.2014 ഒക്ടോബറില്‍ സുവര്ണ്ണ ജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സമൂഹവിവാഹത്തെക്കുറിച്ചാണ് പുതിയ അന്വേഷണം.സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് 150 പേരുടെ വിവാഹമാണ് കേരളാകോണ്‍ഗ്രസ് നടത്തിയത്.ഒരാള്‍ക്ക് രണ്ട് രൂപ ചിലവിട്ടായിരുന്നു വിവാഹം.ബാര്‍ക്കോഴയില്‍ നിന്ന് ലഭിച്ച പണം കൊണ്ടാണ് സമൂഹവിവാഹം നടത്തിയതെന്ന ആക്ഷേപമാണ് പരാതിക്കാരന്‍ കോടതിയില്‍ ഉന്നയിച്ചത്.എല്ലാ ചിലലുകളും കൂടി നാല് കോടി രൂപ വിനിയോഗിച്ചന്ന കാര്യവും പരാതിക്കാരന്‍ കോടതിയെ അറിയിച്ചു.ഈ സാഹചര്യത്തിലാണ് പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി അന്വേഷണത്തിന് ഉത്തരവിട്ടത്.