പണം തികയാത്തതിനാല്‍ ആദിവാസികളുടെ വീട് നിര്‍മാണം മുടങ്ങുന്നു
ഭവന നിര്‍മാണത്തിന് സര്‍ക്കാര്‍ നല്‍കുന്നത് മൂന്നര ലക്ഷം രൂപ മാത്രമാണ്. വന മേഖലയില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് ഈ തുക കൊണ്ട് വീട് നിര്‍മിക്കാന്‍ കഴിയാറില്ല
സര്‍ക്കാര്‍ നല്‍കുന്ന പണം തികയാത്തതിനാല്‍ ആദിവാസികളുടെ വീട് നിര്‍മാണം മുടങ്ങുന്നു. ഉണ്ടായിരുന്ന കിടപ്പാടം പൊളിച്ചാണ് സര്‍ക്കാര്‍ നല്‍കുന്ന മൂന്നര ലക്ഷം രൂപ കൊണ്ട് വീട് നിര്‍മിക്കാന്‍ തുടങ്ങിയത്. അഞ്ച് വര്‍ഷത്തിനിടെ നിര്‍മാണം തുടങ്ങിയ 33268 വീടുകളാണ് പാതിവഴിയില്‍ നിര്‍മാണം നിലച്ചത്.
ഭവന നിര്‍മാണത്തിന് സര്‍ക്കാര്‍ നല്‍കുന്നത് മൂന്നര ലക്ഷം രൂപ മാത്രമാണ്. വന മേഖലയില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് ഈ തുക കൊണ്ട് വീട് നിര്‍മിക്കാന്‍ കഴിയാറില്ല. ബാക്കി തുക ചേര്‍ക്കാന്‍ കഴിയാത്തത് കൊണ്ട് വീടുകള്‍ പാതി വഴിയില്‍ പണി അവസാനിപ്പിക്കുകയാണ്. ഉണ്ടായിരുന്ന കിടപ്പാടം പൊളിച്ചാണ് പലരും വീടുപണി ആരംഭിച്ചത്. ഇപ്പോള്‍ കയറികിടക്കാന്‍ വീടില്ലാത്ത അവസ്ഥയാണ്.
പണി പൂര്‍ത്തിയാകാത്തതിന് കാരണം ഇതൊക്കെയാണെന്ന് മന്ത്രി തന്നെ പറയുന്നുണ്ട്. എന്നിട്ടും നിര്‍മാണത്തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല.