സ്ത്രീവോട്ടുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഷാനിമോള്‍
സിപിഎം സ്ഥാനാര്‍ത്ഥി പി ഉണ്ണിയും ആത്മവിശ്വാസത്തിലാണ്
കോണ്‍ഗ്രസിലെ പ്രാദേശിക പടലപ്പിണക്കങ്ങളും സിപിഎമ്മിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവും ഷാനിമോള്‍ ഉസ്മാന്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിത്വവും കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ് ഒറ്റപ്പാലം. സിപിഎമ്മിന് അടിത്തറയുള്ള മണ്ഡലത്തില്‍ പക്ഷെ പ്രചരണത്തിലും ആള്‍ക്കൂട്ടത്തെ
ആകര്‍ഷിക്കുന്നതിലും ഒരു ചുവടു മുന്നിലാണ് ഷാനിമോള്‍ ഉസ്മാന്‍. സിപിഎം സ്ഥാനാര്‍ത്ഥി പി ഉണ്ണിയും ആത്മവിശ്വാസത്തിലാണ്.
ന്യൂനപക്ഷ വോട്ടുകളും, വനിതാ പിന്തുണയും ഇത്തവണ അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് ക്യാമ്പ് പറയുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും ഇത്തരത്തിലൊരു ഊര്‍ജ്ജം പാര്‍ട്ടിക്കുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഷാനിമോളുടെ തെരഞ്ഞെടുപ്പ് പരിപാടികളിലെ ജനപ്രവാഹമാണ് ഇതിന് തെളിവായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നേരത്തെ തന്നെ പ്രചരണരംഗത്ത് ഇറങ്ങിയിരുന്നു. വ്യക്തിപരമായി അടുത്ത ബന്ധമുള്ള മണ്ഡലം ചതിക്കില്ല എന്നാണ് സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ പി ഉണ്ണിയുടെ വിശ്വാസം.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി വേണുഗോപാലും സജീവമാണ്.