ഓഖി മുന്നറിയിപ്പ് നേരത്തെ ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി
രക്ഷാ പ്രവർത്തരക്ഷാ പ്രവർത്തനം നടത്തുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി അവകാശപ്പെട്ടു
ചുഴലിക്കാറ്റ് മുന്നറിയിപ്പ് നേരത്തെ ലഭിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി. ഇമെയിൽ വഴിയോ ഫോൺ വഴിയോ മുന്നറിയിപ്പ് ലഭിച്ചില്ല.രക്ഷാ പ്രവർത്തനം നടത്തുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി അവകാശപ്പെട്ടു. ചുഴലിക്കാറ്റിനെ കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന കേന്ദ്രസർക്കാറിൻറെയും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെയും വാദങ്ങൾ തീർത്തും തളളുകയാണ് സംസ്ഥാന സർക്കാർ. നവംബർ 30ന് ഉച്ചക്ക് 12 മണിക്ക് മാത്രമാണ് ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അറിയിപ്പ് ലഭിക്കും മുൻപേ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നു.മുന്നറിയിപ്പ് കിട്ടിയ ശേഷം ഒരുനിമിഷം പോലും പാഴാക്കാതെ രക്ഷ പ്രവർത്തനം ആരംഭിച്ചു. മാധ്യമ പ്രവർത്തകർ ദുരന്തം റിപ്പോർട്ട് ചെയ്ത രീതിക്കെതിരെയും മുഖ്യമന്ത്രി വിമർശം ഉന്നയിച്ചു.