ജയരാജനെതിരായ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് സീതാറാം യെച്ചൂരി
ഇ.പി.ജയരാജനെതിരായ ആരോപണത്തിന്മേല്‍ ത്വരിതാന്വേഷണം നടത്താനുള്ള വിജിലന്‍സ് തീരുമാനത്തോട് പ്രതികരിക്കേണ്ടതില്ലെന്നാണ് സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.
ഇ.പി.ജയരാജനെതിരായ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാരും വിജിലന്‍സും നടപടികള്‍ സ്വീകരിക്കട്ടെയെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. നിയമന വിവാദത്തില്‍ തിരുത്തല്‍ നടപടികള്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് സി.പി.എം നേതൃത്വം.
ഇ.പി.ജയരാജനെതിരായ ആരോപണത്തിന്മേല്‍ ത്വരിതാന്വേഷണം നടത്താനുള്ള വിജിലന്‍സ് തീരുമാനത്തോട് പ്രതികരിക്കേണ്ടതില്ലെന്നാണ് സി.പി.എം കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. സര്‍ക്കാരും വിജിലന്‍സും നടപടിയെടുക്കട്ടെയെന്ന് സീതറാം യെച്ചൂരി പറഞ്ഞു.
നിയമന വിവാദത്തില്‍ എന്തു നടപടി വേണമെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം സ്വന്തം നിലയ്ക്ക് ഉചിതമായ തീരുമാനമെടുക്കട്ടെയെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. എന്നാല്‍ സമൂഹത്തെയും പാര്‍ട്ടി സംഘടനയെയും ബോധ്യപ്പെടുത്താനാവശ്യമായ ശക്തമായ നടപടി വേണമെന്ന പൊതുവികാരം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.