എല്ലാ വിഭാഗങ്ങളുടെയും സഹകരണമുണ്ടായാല്‍ നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍പാത ആറ് വര്‍ഷത്തിനുള്ളില്‍: ഇ ശ്രീധരന്‍

Update: 2018-04-15 19:06 GMT
എല്ലാ വിഭാഗങ്ങളുടെയും സഹകരണമുണ്ടായാല്‍ നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍പാത ആറ് വര്‍ഷത്തിനുള്ളില്‍: ഇ ശ്രീധരന്‍
Advertising

അയ്യായിരം കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്

എല്ലാ വിഭാഗങ്ങളുടെയും സഹകരണമുണ്ടായാല്‍ നിലമ്പൂര്‍-വയനാട്-നഞ്ചന്‍കോട് റെയില്‍പാത ആറ് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് ഡി എം ആര്‍ സി ചെയര്‍മാന്‍ ഇ ശ്രീധരന്‍. അയ്യായിരം കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പതിനെട്ട് മാസത്തിനുള്ളില്‍ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് ഡി എം ആര്‍ സി തയ്യാറാക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

നിലമ്പൂര്‍ വയനാട് നഞ്ചന്‍കോട് റെയില്‍പാത നിര്‍മാണത്തിന് വരുന്ന ജൂണ്‍ മാസത്തില്‍ സര്‍വെ നടത്താനാണ് തീരുമാനം. ഇതിനായി കേരള കര്‍ണാടക സര്‍ക്കാരുകളുടെ അനുമതി ആവശ്യമുണ്ട്, റെയില്‍വെയുടെ അനുമതി മാത്രമാണ് നിലവില്‍ നിര്‍മാണം ഏറ്റെടുത്ത ഡി എം ആര്‍ സിക്ക് ലഭിച്ചത്. പതിനെട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കനുദേശിക്കുന്ന വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ ആറ് വര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കാനാകും

ആകെ 236 കിലോമീറ്ററാണ് റെയില്‍പാതയുടെ നീളം. പദ്ധതി ചെലവിലെ പകുതി തുക കര്‍ണാടക, കേരള സര്‍ക്കാറുകളും ബാക്കി റെയില്‍വെയും വഹിക്കണം. ബാക്കി തുക കടമെടുക്കണം. അങ്ങനെയെങ്കില്‍‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ കേരളത്തിന്‍റേത് 800 കോടി രൂപയും കര്‍ണാടകയുടേത് 500 കോടി രൂപയുമായിരിക്കും ബാധ്യതയെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. വയനാട് കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കേരള കര്‍ണാട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tags:    

Similar News