കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം; പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഇടപെടുന്നു

Update: 2018-04-15 17:17 GMT
Editor : admin
Advertising

സിപിഎം - ബിജെപി പ്രതിനിധികളുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തി. നാളെ കണ്ണൂരില്‍ സര്‍വ്വകക്ഷി യോഗം ‍

കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം പരിഹരിക്കാനുള്ള സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി സി പി എം ബി ജെ പി നേതാക്കളുമായി ചര്‍ച്ച നടത്തി.,ഓരോ പാര്‍ട്ടികളുമായി വെവ്വേറയാണ് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയോട് ഇരുവിഭാഗവും അനുകൂലമായി പ്രതികരിച്ചു.

Full View


കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വം സമാധാന ചര്‍ച്ച വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം പരിഗണിച്ചാണ് നാളെ കണ്ണൂരില്‍ സമാധാന ചര്‍ച്ച നടക്കുന്നത്. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ ജില്ലാ തല നേതാക്കളാണ് പങ്കെടുക്കുക. പാര്‍ട്ടികളുടെ സംസ്ഥാന നേതാക്കളുടെ അനുകൂലമായ സമീപനം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടന്നത്. മസ്കറ്റ് ഹോട്ടലില്‍ നടന്ന ചര്‍ച്ചയില്‍ സിപിഎമ്മിനെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ പങ്കെടുത്തു

കോടിയേരി ബാലകൃഷ്ണന്‍, സി പി എം സംസ്ഥാന സെക്രട്ടറി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ, ആര്‍ എസ് എസ് പ്രാന്തകാര്യവാഹക് ഗോപാലന്‍ കുട്ടി മാസ്റ്റര്‍, വത്സന്‍ തില്ലങ്കേരി എന്നിവല്‍ ബി ജെ പി ആര്‍ എസ് എസ് വിഭാഗത്തെ പ്രതിനിധീകരിച്ചു. സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കുമ്മനം രാജശേഖരനും പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏഴ് രാഷ്ട്രീയ കൊലപാതകങ്ങളാണ് കണ്ണൂരില്‍ ഉണ്ടായത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News