ഉപ്പിന്റെ അംശം വര്‍ധിച്ചു, കാസര്‍കോട് ജലവകുപ്പ് കുടിവെള്ള വിതരണം നിര്‍ത്തി

Update: 2018-04-16 15:36 GMT
Editor : Subin
ഉപ്പിന്റെ അംശം വര്‍ധിച്ചു, കാസര്‍കോട് ജലവകുപ്പ് കുടിവെള്ള വിതരണം നിര്‍ത്തി
Advertising

സംഭരണിയില്‍ ഉപ്പവെള്ളം കയറുന്നത് തടയാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് ഓരോ വര്‍ഷവും താല്‍കാലിക തടയണ നിര്‍മ്മിക്കാറുണ്ടെങ്കിലും അവ പ്രയോജനപ്പെടുന്നില്ല.

Full View

കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും ജല അതോറിറ്റി കുടിവെള്ള വിതരണം നിര്‍ത്തി. സംഭരണിയിലെ ജലത്തില്‍ ഉപ്പിന്റെ അംശം പരിധിയില്‍ അധികമായതിനെ തുടര്‍ന്നാണ് ജല അതോറിറ്റി കുടിവെള്ള വിതരണം നിര്‍ത്തിയത്. സംഭരണിയില്‍ ഉപ്പവെള്ളം കയറുന്നത് തടയാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് ഓരോ വര്‍ഷവും താല്‍കാലിക തടയണ നിര്‍മ്മിക്കാറുണ്ടെങ്കിലും അവ പ്രയോജനപ്പെടുന്നില്ല.

നീരൊഴുക്ക് കുറഞ്ഞതോടെ ഉപ്പുവെള്ളം സംഭരണിയിലേക്ക് കയറി. ഇതോടെ സംഭരണിയിലെ വെള്ളത്തിലെ ഉപ്പിന്റെ അംശം അനുവദനീയമായതിലും നാല് മടങ്ങ് അധികമായി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലിറ്റര്‍ കുടിവെള്ളത്തില്‍ 250 മില്ലിഗ്രാം ഉപ്പിന്റെ അംശമാണ് അനുവദനീയം. എന്നാല്‍ ജല അതോറിറ്റി കാസര്‍കോട് വിതരണം ചെയ്യുന്ന കുടിവെള്ളത്തിലെ ഉപ്പിന്റെ അംശം 1000 മില്ലിഗ്രാമിലധികമാണ്. ഇതോടെയാണ് കുടിവെള്ളവിതരണം നിര്‍ത്തിവെച്ചത്.

ബാവിക്കരയില്‍ സ്ഥിരം തടയണ നിര്‍മ്മിക്കുന്നതോടെ മാത്രമെ പ്രശ്‌നത്തിന് പരിഹാരമാവുകയുള്ളു. 2005ല്‍ തുടക്കം കുറിച്ച ബാവിക്കര പദ്ധതി ഇന്നും തൂണുകളില്‍ ഒതുങ്ങുകയാണ്. കാസര്‍കോട് നഗരസഭയിലും ചെങ്കള, മുളിയാര്‍, മധൂര്‍, ഗ്രാമപഞ്ചായത്തുകളിലുമായി 7005 കണക്ഷനുകളില്‍ അര ലക്ഷത്തിലധികം പേരാണ് കുടിവെളളത്തിനായി ജല അതോറിറ്റിയെ ആശ്രയിക്കുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News