കെഎസ്ആര്‍ടിസി ബസ് എവിടെയെത്തിയെന്ന് അറിയാന്‍ മൊബൈല്‍ ആപ്

Update: 2018-04-16 00:32 GMT
കെഎസ്ആര്‍ടിസി ബസ് എവിടെയെത്തിയെന്ന് അറിയാന്‍ മൊബൈല്‍ ആപ്
Advertising

പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ ബസ്സുകളില്‍ തുടങ്ങുന്ന പദ്ധതി മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കണ്ടക്ടറുടെ ടിക്കറ്റ് മെഷ്യനില്‍ ജിപിഎസ് ഘടിപ്പിച്ച് അത് മോണിറ്റര്‍ ചെയ്താണ് പുതിയ ട്രാക്കിംഗ് സംവിധാനം പ്രവര്‍ത്തിക്കുക.

Full View

കെഎസ്ആര്‍ടിസി ബസ് കാത്തിരുന്ന് മടുക്കാറുണ്ടോ. ഈ മടുപ്പിന് പരിഹാരമുണ്ടാക്കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. നിങ്ങള്‍ കാത്തിരിക്കുന്ന ബസ് എവിടെയെത്തിയെന്ന് ഇനി മൊബൈല്‍ ആപ് വഴി അറിയാന്‍ സാധിക്കും.

കെഎസ്ആര്‍ടിസി ബസുകളുടെ യാത്രാ വിവരം തത്സമയം അറിയാനുളള സംവിധാനമാണ് നടപ്പാക്കുന്നത്. ജി പി എസ് സാങ്കേതിക വിദ്യയുപയോഗിച്ച് യാത്രക്കാരിലേക്ക് ബസിനെ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുക എന്നതാണ് ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയിലെ ബസ്സുകളില്‍ തുടങ്ങുന്ന പദ്ധതി മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കണ്ടക്ടറുടെ ടിക്കറ്റ് മെഷ്യനില്‍ ജിപിഎസ് ഘടിപ്പിച്ച് അത് മോണിറ്റര്‍ ചെയ്താണ് പുതിയ ട്രാക്കിംഗ് സംവിധാനം പ്രവര്‍ത്തിക്കുക.

നിലവില്‍ 745 ബസുകളില്‍ ജിപിഎസ് ഘടിപ്പിച്ച ടിക്കറ്റ് മെഷ്യനാണ് ഉപയോഗിക്കുന്നത്. ഇത് എല്ലാ ബസുകളിലേക്കും വ്യാപിപ്പിച്ച് പുതിയ പദ്ധതി നടപ്പാക്കാനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്. റിസര്‍വ് ചെയ്ത ബസിന്റെ വേഗം, സ്ഥാനം തുടങ്ങിയ കാര്യങ്ങളെല്ലാം എസ്എംഎസ് ആയി യാത്രക്കാരന്റെ ഫോണിലെത്തും. ഓടിക്കൊണ്ടിരിക്കുന്ന ബസിലും റിസര്‍വേഷന്‍ സാധ്യമാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യകത.

Tags:    

Similar News