ഓഖി ചുഴലിക്കാറ്റ് ദുരന്തം; കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരും

Update: 2018-04-16 11:15 GMT
Editor : Subin
ഓഖി ചുഴലിക്കാറ്റ് ദുരന്തം; കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരും
Advertising

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം തീരസംരക്ഷണ സേനയും ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ കോഴിക്കോട്ടെ തീരപ്രദേശങ്ങളിലും പുറംകടലിലും ഇന്നും തുടരും. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം തീരസംരക്ഷണ സേനയും ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികള്‍ കണ്ട നാലു മൃതദേഹം ഇനിയും കണ്ടെത്താനായില്ല.

Full View

മത്സ്യത്തൊഴിലാളികള്‍ നല്‍കുന്ന നിര്‍ദേശങ്ങളനുസരിച്ച് തീരസംരക്ഷണ സേനയും മറൈന്‍ എന്‍ഫോഴ്‌സ്മന്റും ഫിഷറീസ് വകുപ്പും കടലില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് കാലാവസ്ഥ അനുകൂലമല്ലാത്തത് തിരച്ചില്‍ ദുഷ്‌കരമാക്കുന്നുണ്ട്. ശക്തമായ കാറ്റും ഒഴുക്കും തിരച്ചിലിന് തടസ്സമാവുന്നുണ്ടെന്നാണ് വിവരം. കാറ്റിന്റെ ഗതിയനുസരിച്ച് മൃതദേഹം വടക്കുഭാഗത്തേക്കു നീങ്ങുന്നുവെനന്നാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നവര്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഇതുവരെ 19 മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

25 മൃതദേഹം സൂക്ഷിക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൌകര്യമുണ്ട്. കൂടുതല്‍ മൃതദേഹം കണ്ടെത്തിയാല്‍ വടകര കൊയിലാണ്ടി തിരൂര്‍ തിരൂരങ്ങാടി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറി സൗകര്യങ്ങള്‍ ഉപയോഗിക്കും. മൃതദേഹം പ്രാഥമികമായി സൂക്ഷിക്കാന്‍ ബോഡി ബാഗുകള്‍ വാങ്ങാനും മെഡിക്കല്‍ കോളജിലേക്ക് പത്ത് സ്‌ട്രെച്ചറുകള്‍ വാങ്ങാനും ഇന്നലെ കളക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News