ടോയ്‌ലറ്റ് നിര്‍മ്മിക്കുന്നതില്‍ കേരളം രണ്ടാമത്
ഇന്ത്യയിലാകെ 3788 ഗ്രാമങ്ങളിലായി 73,176 വീടുകളില്‍ 2015ല്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ശുചിത്വ മന്ത്രാലയം പുതിയ റാങ്കിങ്ങ് പ്രസിദ്ധീകരിച്ചത്...
വീടുകളില്‍ ടോയ്‌ലറ്റ് നിര്‍മിക്കുന്ന കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനം കേരളത്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ പുതുതായി പുറത്തിറക്കിയ റാങ്കിങ്ങ് പട്ടികയിലാണ് കേരളത്തിന് രണ്ടാം സ്ഥാനമുള്ളത്. സിക്കിമിനാണ് ഒന്നാം സ്ഥാനം.
ഇന്ത്യയിലാകെ 3788 ഗ്രാമങ്ങളിലായി 73,176 വീടുകളില്‍ 2015ല്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ശുചിത്വ മന്ത്രാലയം പുതിയ റാങ്കിങ്ങ് പ്രസിദ്ധീകരിച്ചത്. ഇതനുസരിച്ച് ടോയ്‌ലറ്റുകള്‍ ഉള്ള വീടുകളുടെ ശതമാനക്കണക്കില്‍ സിക്കിമിന് ഒന്നാം സ്ഥാനവും കേരളത്തിന് രണ്ടാം സ്ഥാനവുമാണ്.
സിക്കിമില്‍ 98.2 ശതമാനം വീടുകളിലും ടോയ് ലറ്റ് സൗകര്യമുള്ളപ്പോള്‍ കേരളത്തില്‍ 97.6 ശതമാനം വീടുകളിലും ടോയ് ലറ്റുണ്ട്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക പതിനെട്ടാം സ്ഥാനത്തും തമിഴ്‌നാട് പത്തൊമ്പതാം സ്ഥാനത്തുമാണ്. സ്വച്ഛ് ഭാരത് പദ്ധതി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സംസ്ഥാനമായ ഗുജറാത്ത് പതിനാലാം സ്ഥാനത്താണ്. സര്‍വേ അനുസരിച്ച് ഗുജറാത്തില്‍ 55.5 ശതമാനം വീടുകളില്‍ മാത്രമാണ് ടോയ്‌ലറ്റ് സൗകര്യമുള്ളത്.