സിപിഎം പരിപാടിയില്‍ നിന്നും ജിഗ്നേഷ് മേവാനി പിന്‍വാങ്ങി, താന്‍ ചിത്രലേഖക്കൊപ്പമെന്ന് മേവാനി

Update: 2018-04-17 11:32 GMT
Editor : Damodaran
സിപിഎം പരിപാടിയില്‍ നിന്നും ജിഗ്നേഷ് മേവാനി പിന്‍വാങ്ങി, താന്‍ ചിത്രലേഖക്കൊപ്പമെന്ന് മേവാനി
Advertising

അംബേദ്ക്കര്‍ ഉയര്‍ത്തിയ രാഷ്ട്രീയമാണ് താന്‍ പിന്തുടരുന്നതെന്നും അതിനാല്‍ തന്നെ കേരളത്തിലും മറ്റിടങ്ങളിലും സിപിഎം തുടരുന്ന പ്രവര്‍ത്തന രീതിയോടും ആശയങ്ങളോടും തനിക്ക് ശക്തമായ വിയോജിപ്പുകളുണ്ടെന്നും.....

Full View

സംഘപരിവാര്‍ ശക്തികളുടെ ദലിത് പീഡനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ സിപിഎം സംഘടനായ പട്ടികജാതി ക്ഷേമ സമിതി കണ്ണൂരില്‍ നടത്തുന്ന സ്വാഭിമാന സംഗമത്തില്‍ നിന്നും ഗുജറാത്തിലെ ദലിത് മുന്നേറ്റ നായകന്‍ ജിഗ്നേഷ് മേവാനി പിന്‍വാങ്ങി. അംബേദ്ക്കര്‍ ഉയര്‍ത്തിയ രാഷ്ട്രീയമാണ് താന്‍ പിന്തുടരുന്നതെന്നും അതിനാല്‍ തന്നെ കേരളത്തിലും മറ്റിടങ്ങളിലും സിപിഎം തുടരുന്ന പ്രവര്‍ത്തന രീതിയോടും ആശയങ്ങളോടും തനിക്ക് ശക്തമായ വിയോജിപ്പുകളുണ്ടെന്നും പികെഎസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ലെന്ന് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പരിപാടിയില്‍ പങ്കെടുക്കാമെന്ന് താന്‍ നേരത്തെ അറിയിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മേവാനി വ്യക്തമാക്കി.

കേരളത്തിലെ സുഹൃത്തുക്കളാണ് പികെഎസ് സിപിഎമ്മിന്‍റെ സഹോദര സംഘടനയാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെടുത്തിയത്. ദലിത് സ്ത്രീയായ ചിത്രലേഖക്കെതിരെയുള്ള സിപിഎം നിലപാടുകളെ കടുത്ത ഭാഷയില്‍ അപലപിക്കുന്നു. ചിത്രലേഖയുടെ പോരാട്ടത്തിനൊപ്പമാണ് താന്‍ നിലകൊള്ളുന്നതെന്നും മേവാനി വ്യക്തമാക്കി. പികെഎസ് ആരുടെ സംഘടനയാണെന്ന് പരിശോധിക്കാതെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് വാക്ക് നല്‍കിയത് അവര്‍ക്ക് ബുദ്ധിമുട്ടാക്കിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും പോസ്റ്റ് പറയുന്നു.

21ന് വൈകുന്നേരം നാലിന് കണ്ണൂരിലാണ് സ്വാഭിമാന സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. മേവാനിക്ക് പുറമെ അശോക് മോച്ചിയാണ് പരിപാടിയിലെ മറ്റൊരു പ്രമുഖ സാന്നിധ്യമായി സംഘാടകര്‍ അറിയിച്ചിരുന്നത്.

CLARIFICATION: I was invited to this program a few days back and I agreed to attend the program after I was told that it...

Posted by Jignesh Mevani on Sunday, September 11, 2016
Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News