പൂരത്തിന് വെടിക്കെട്ടില്ലെങ്കില്‍ കുടമാറ്റവും വേണ്ടെന്ന് ആഘോഷക്കമ്മിറ്റി

Update: 2018-04-17 02:04 GMT
Editor : admin
പൂരത്തിന് വെടിക്കെട്ടില്ലെങ്കില്‍ കുടമാറ്റവും വേണ്ടെന്ന് ആഘോഷക്കമ്മിറ്റി
Advertising

അനുകൂല തീരുമാനമുണ്ടായില്ലങ്കില്‍ പൂരം ചടങ്ങിലൊതുക്കും

  • ഹൈക്കോടതി ഉത്തരവ് തൃശ്ശൂര്‍ പൂരം വെടിക്കെട്ടിനെ ബാധിക്കും
  • വെടിക്കെട്ടില്ലെങ്കില്‍ കുടമാറ്റവും മറ്റ് ആഘോഷങ്ങളും ഉപേക്ഷിക്കും
  • പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെതാണ് തീരുമാനം

Full View

രാത്രികാല വെടിക്കെട്ട് നിരോധിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തൃശ്ശൂര്‍ പൂരം വെടിക്കെട്ടിനെയും ബാധിക്കും. വെടിക്കെട്ടില്ലെങ്കില്‍ കുടമാറ്റവും മറ്റ് ആഘോഷങ്ങളും വേണ്ടന്ന് വെക്കുവാന്‍ തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്തയോഗത്തിൽ തീരുമാനം. അധികാരികളില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലങ്കില്‍ തൃശ്ശൂര്‍ പൂരം ചടങ്ങ് മാത്രമായി ഒതുക്കുമെന്ന് യോഗം പ്രമേയം പാസാക്കി.

രാത്രികാല വെടിക്കെട്ട് നിരോധിക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പാലിച്ചുകൊണ്ടായിരിക്കണം പൂരം നടത്തേണ്ടതെന്ന് ആവശ്യപെട്ട് ജില്ലാഭരണകൂടവും പോലീസും ദേവസ്വങ്ങള്‍ക്ക് നോട്ടീസ് നല്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്തയോഗം ചേര്‍ന്നത്. അധികാരികളില്‍ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലങ്കില്‍ പൂരം ചടങ്ങിലൊതുക്കേണ്ടി വരുമെന്ന് യോഗത്തില്‍ പ്രമേയം പാസാക്കി

രാത്രികാല വെടിക്കെട്ട് നിരോധിച്ച സുപ്രീംകോടതി ആചാരങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ടന്നും ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപെടുത്തുവാന്‍ ശ്രമിക്കുമെന്നും ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു. പൂരം സുഗമമായി നടത്തുവാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപെട്ട് വിഷു ദിനത്തില്‍ ദേവസ്വം ഭാരവാഹികളുള്‍പ്പെടെയുള്ളവര്‍ ഉപവാസ സമരം നടത്തുമെന്ന് ഫെസ്റ്റിവല്‍ കോഡിനേഷന്‍ കമ്മറ്റി അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News