കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം: ജോസഫ് വിഭാഗം സിപിഎമ്മുമായി ചര്‍ച്ച നടത്തി
ജോസഫ് വിഭാഗം ഇടത് നേതാക്കളുമായി ചര്‍ച്ച നടത്തി. ഫ്രാന്‍സിസ് ജോര്‍ജ്ജിന്‍റെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്.
കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷം. ജോസഫ് വിഭാഗം ഇടത് നേതാക്കളുമായി ചര്‍ച്ച നടത്തി. ഫ്രാന്‍സിസ് ജോര്‍ജ്ജിന്‍റെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്.
ജോസ് കെ മാണിയെ നേതൃത്വമേല്‍പ്പിക്കാന്‍ കെ എം മാണി വളഞ്ഞ വഴി സ്വീകരിക്കുന്നുവെന്ന് പി സി ജോസഫ് പ്രതികരിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇതിനെതിരായ നീക്കം ഉണ്ടാകണമെന്നാണ് ആഗ്രഹം എന്നും പി സി ജോസഫ് മീഡിയവണിനോട് പറഞ്ഞു. അതേസമയം അഭ്യൂഹങ്ങളോട് പ്രതികരിക്കാന്‍ ഇല്ലെന്നായിരുന്നു ജോസഫ് എം പുതുശ്ശേരിയുടെ പ്രതികരണം.
സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കം, റബ്ബര്‍ സമരം ജോസ് കെ മാണിയില്‍ കേന്ദ്രീകരിക്കുന്നതിലെ അതൃപ്തി എന്നിവയാണ് ജോസഫ് വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയത്. കഴിഞ്ഞ ദിവസം കെ എം മാണി പി ജെ ജോസഫുമായി നടത്തിയ ചര്‍ച്ചയില്‍ നാല് സീറ്റുകള്‍ നല്‍കാമെന്നും രണ്ട് സീറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ച നടത്തി തീരുമാനിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ തര്‍ക്കം ഇതോടെ അവസാനിച്ചില്ല. പാര്‍ട്ടി വിട്ട് എല്‍ഡിഎഫില്‍ ചേക്കേറണമെന്നാണ് ജോസഫ് വിഭാഗത്തിലെ ചില നേതാക്കളുടെ അഭിപ്രായം.