ജിഷ കൊലപാതക കേസ്: അമീറിന്‍റെ ഹരജിയില്‍ വെള്ളിയാഴ്ച വിധി

Update: 2018-04-19 10:09 GMT
Editor : Sithara
ജിഷ കൊലപാതക കേസ്: അമീറിന്‍റെ ഹരജിയില്‍ വെള്ളിയാഴ്ച വിധി
Advertising

കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്നും അന്വേഷണം പൂര്‍ണ്ണമല്ലെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അമീര്‍ കോടതിയെ സമീപിച്ചത്.

ജിഷ കൊലപാതക കേസിന്‍റെ വിചാരണ നിര്‍ത്തി വെക്കണമെന്നാവശ്യപ്പെട്ട് പ്രതി അമീറുല്‍ ഇസ്ലാം നല്‍കിയ ഹര്‍ജിയില്‍ വിചാരണ കോടതി വെള്ളിയാഴ്ച്ച വിധി പറയും. ജിഷ കൊലപാതക കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്നും അന്വേഷണം പൂര്‍ണ്ണമല്ലെന്നുമുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അമീര്‍ കോടതിയെ സമീപിച്ചത്. വിജിലന്‍സ് റിപ്പോര്‍ട്ട് വിളിച്ച് വരുത്തുക, വിചാരണ അവസാനിപ്പിക്കുക എന്നിവയായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News