വര്‍ഗീയ പരാമര്‍ശം നടത്തിയ കടകംപള്ളി രാജിവെക്കണം: ലീഗ്

Update: 2018-04-19 18:27 GMT
Editor : Sithara
വര്‍ഗീയ പരാമര്‍ശം നടത്തിയ കടകംപള്ളി രാജിവെക്കണം: ലീഗ്
Advertising

പിഎം വിഷലിപ്തമായ പ്രചരണം നടത്തുകയാണ്. അപകടകരമായ രാഷ്ട്രീയക്കളിയാണിതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍

മലപ്പുറത്തിന്‍റെ ഉള്ളടക്കം വര്‍ഗീയമാണെന്ന പ്രസ്താവന നടത്തിയ കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് രംഗത്തെത്തി. കടകംപള്ളി മാപ്പ് പറയണമെന്ന് ലീഗിന് പിന്നാലെ കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

Full View

മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. സിപിഎം വിഷലിപ്തമായ പ്രചരണം നടത്തുകയാണ്. അപകടകരമായ രാഷ്ട്രീയക്കളിയാണിത്. കടകംപള്ളിക്കെതിരെ നിയമനടപടിയെടുക്കുന്ന കാര്യം പാര്‍ട്ടി ആലോചിക്കുമെന്നും ഇ ടി കോഴിക്കോട് പറഞ്ഞു.

കടകംപള്ളിയുടെ പ്രസ്താവന കഥയില്ലാത്തതാണെന്നായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം നടത്തിയത് സിപിഎമ്മാണെന്ന് കെപിഎ മജീദ് ആരോപിച്ചു.

പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നായിരുന്നു കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍റെ ആവശ്യം. മന്ത്രിയ്ക്ക് എതിരെ പ്രതിഷേധം ഉയര്‍ത്തിയ യുഡിഎഫ് സിപിഎം നിലപാട് വിശദീകരിക്കണമെന്ന ആവശ്യവും മുന്നോട്ട് വെയ്ക്കുന്നുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News