തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹരജി: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

Update: 2018-04-19 01:12 GMT
Editor : Sithara
തോമസ് ചാണ്ടിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹരജി: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി
Advertising

മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. 10 ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദേശം. സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുണ്ടെങ്കിൽ രണ്ട് ദിവസത്തിനകം അറിയിക്കണമെന്നും കോടതി നിർദേശം നൽകി.

Full View

മന്ത്രി കൈയ്യേറിയ ഭൂമിയുടെ കൈവശാവകാശം റദ്ദാക്കണമെന്നും കായല്‍ ഭൂമി സര്‍വേ നടത്തി തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെടുന്ന ഹരജിയാണ് കോടതി പരിഗണിച്ചത്. 1957ലെ ഭൂപരിഷ്‌കരണ നിയമവും 1970ലെ ചട്ടങ്ങളും ലംഘിച്ചാണ് മാര്‍ത്താണ്ഡം കായലിലെ ഭൂമി മന്ത്രി കൈയ്യേറിയത്. കൈയ്യേറ്റത്തില്‍ സര്‍ക്കാര്‍ ഭൂമി, മിച്ചഭൂമി, പുറമ്പോക്ക് ഭൂമി എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്. കൈനകരി വില്ലേജിലെ കൈയ്യേറ്റഭൂമി സര്‍വ്വേ നടത്തി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

തോമസ് ചാണ്ടി കൈയ്യേറിയ ഭൂമി കായല്‍ ഭൂമിയാണെന്ന് കുട്ടനാട് തഹസില്‍ദാറുടെ റിപ്പോര്‍ട്ടുണ്ട്. പ്രദേശത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും ഇക്കാര്യം വ്യക്തമാക്കുന്നു. ഭൂമിയുടെ ഡാറ്റബാങ്ക് തയ്യാറാക്കണമെന്ന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇത് മന്ത്രിയായ തോമസ് ചാണ്ടി അധികാരമുപയോഗിച്ച് അട്ടിമറിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു. കൈനകരി ഗ്രാമപഞ്ചായത്ത് അംഗം ബികെ വിനോദാണ് തോമസ് ചാണ്ടിക്കെതിരെ അന്വേഷണവും നിയമനടപടിയും ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News