തോമസ് ചാണ്ടിക്ക് സ്വാഭാവികനീതി നിഷേധിക്കാതിരിക്കാനാണ് നിയമോപദേശം തേടിയത്: കോടിയേരി

Update: 2018-04-19 14:17 GMT
Editor : Sithara
തോമസ് ചാണ്ടിക്ക് സ്വാഭാവികനീതി നിഷേധിക്കാതിരിക്കാനാണ് നിയമോപദേശം തേടിയത്: കോടിയേരി
Advertising

ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ കുരുക്കിലായ മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ കുരുക്കിലായ മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെടാതിരിക്കാനാണ് നിയമോപദേശം തേടിയതെന്ന് കോടിയേരി പറഞ്ഞപ്പോള്‍ തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി വാങ്ങാത്തത് ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു.

Full View

കായൽ കയ്യേറ്റം അടക്കം തോമസ് ചാണ്ടി നിരവധി നിയമ ലംഘനങ്ങൾ നടത്തിയെന്നാണ് ആലപ്പുഴ കലക്ടർ കണ്ടെത്തിയത്. റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം തേടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നതിന് പിന്നാലെയാണ് തോമസ് ചാണ്ടിക്ക് പിന്തുണയുമായി കോടിയേരി രംഗത്ത് വന്നത്. തോമസ് ചാണ്ടിക്കെതിരായ വിഷയത്തില്‍ കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം ലഭിച്ച ശേഷമേ തുടര്‍ നടപടി തീരുമാനിക്കൂവെന്ന് കോടിയേരി പറഞ്ഞു. റവന്യു മന്ത്രിയെക്കാള്‍ വലുതാണ് മുഖ്യമന്ത്രിക്ക് റവന്യു സെക്രട്ടറി എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസം.

അതേസമയം തോമസ് ചാണ്ടിക്കെതിരെ ക്രിമിനൽ കേസെടക്കം എടുക്കാൻ കഴിയുമെന്ന് കലക്ടർ പറഞ്ഞെങ്കിലും നിയമോപദേശത്തിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കലക്ടറുടെ റിപ്പോർട്ടിൽ തുടർനടപടി സ്വീകരിക്കുന്നത് കോടതിയലക്ഷ്യമല്ലെന്ന് എജി നിയമോപദേശം നൽകിയാൽ തോമസ് ചാണ്ടിയുടെ നില പരുങ്ങലിലാവുകയും ചെയ്യും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News