സുപ്രധാന കേസുകളുടെ റിപ്പോര്‍ട്ടു തേടി വിജിലന്‍സ് ഡയറക്ടറുടെ കത്ത്
കേസുകളുടെ ഇപ്പോഴത്തെ അവസ്ഥ, എന്തൊക്കെ നടപടികള്‍ ബാക്കിയുണ്ട് എന്നിവയുള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് പുതിയ വിജിലന്‍സ് ഡയറ്കടര്‍ നിര്‍മല്‍ ചന്ദ്ര അസ്താന ആവശ്യപ്പെട്ടിരിക്കുന്നത്
സുപ്രധാന കേസുകളുടെ റിപ്പോര്‍ട്ടു തേടി വിജിലന്‍സ് എസ് പി മാര്‍ക്ക് വിജിലന്‍സ് ഡയറക്ടറുടെ കത്ത്. കേസുകളുടെ ഇപ്പോഴത്തെ അവസ്ഥ, എന്തൊക്കെ നടപടികള്‍ ബാക്കിയുണ്ട് എന്നിവയുള്‍പ്പെടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് പുതിയ വിജിലന്‍സ് ഡയറ്കടര്‍ നിര്‍മല്‍ ചന്ദ്ര അസ്താന ആവശ്യപ്പെട്ടിരിക്കുന്നത്.
ചുമതലയേറ്റയുടന്‍ എസ് പിമാര്‍ക്ക് അയച്ച കത്തിലാണ് സുപ്രധാന കേസുകളുടെ വിശദാംശങ്ങള്‍ വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിനെക്കുറിച്ച് വിവരണം, ഇപ്പോള്‍ കേസന്വേഷണം എവിടെ എത്തിനില്‍ക്കുന്നു, മൊഴിയെടുപ്പും പരിശോധനകളടക്കം ഇനി എന്ത് നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്, അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ എന്തൊക്കെ തടസങ്ങളുണ്ട് എന്നിങ്ങനെ ഓരോ കാര്യവും വിശദമായി തന്നെ റിപ്പോര്‍ട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസുകളുടെ എണ്ണമല്ല വേണ്ടതെന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിലിരിക്കുന്ന കേസുമായി ബന്ധപ്പെട്ട് കോടതി എന്തെങ്കിലും നിരീക്ഷണങ്ങള്‍ നടത്തുകയോ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയോ ചെയ്തെങ്കില്‍ അത് സംബന്ധിച്ച വിവരങ്ങല്‍ നല്‍കണം. കേസിന്‍രെ ഇതുവരെയുള്ള നടത്തിപ്പ് വെച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനവും ഡയറക്ടര്‍ ചോദിക്കുന്നു. ഓരോ കേസിന്‍റെ വിശദാംശങ്ങള്‍ പ്രത്യേകം പ്രത്യേകമായാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത രാഷ്ട്രീയ നേതാക്കള്‍ പ്രതികളായവ ഉള്‍പ്പെടെ സുപ്രധാന വിജിലന്‍സ് കേസുകള്‍ ഇഴഞ്ഞു നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറതതുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതുതായി ചുമതലയേറ്റ ഡയറക്ട്ര‍് നിര്‍മല്‍ ചന്ദ്ര അസതാന്‍ കേസ് വിവരങ്ങള്‍ തേടിയത്.