സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

Update: 2018-04-19 09:17 GMT
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
Advertising

സമരം ഒത്തുതീര്‍പ്പാക്കാന്‍ വിളിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് മാനേജ്മെന്‍റ് മാറിനില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നഴ്സുമാര്‍ പറഞ്ഞു.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ലേബര്‍ കമ്മീഷണര്‍ , യു.എന്‍.എ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് നഴ്സുമാര്‍ സമരത്തിലേക്ക് നീങ്ങുന്നത്. യോഗത്തില്‍ ചേര്‍ത്തല കെ.വി.എം ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികള്‍ പങ്കെടുത്തില്ല. ലേബര്‍ കമ്മീഷണര്‍ വിളിച്ചു ചേര്‍ത്തയോഗത്തില്‍ ചേര്‍ത്തല കെ.വി.എം ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികള്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകുമെന്നാണ് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ അറിയിച്ചു.

195 ദിവസം പിന്നിട്ട കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച മുതല്‍ യു.എന്‍.എ സമരം പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി വിലക്കിയതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച മുതല്‍ ലീവ് എടുത്ത് സമരം നടത്തുമെന്ന് യു.എന്‍.എ അറിയിച്ചത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ വിളിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് മാനേജ്മെന്‍റ് മാറിനില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നഴ്സുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച ലേബര്‍ കമ്മീഷണര്‍ വീണ്ടും യോഗം വിളിച്ചിട്ടുണ്ട്.

Tags:    

Similar News