കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ പരാതി ഉടന്‍ പരിഹരിക്കുമെന്ന് എംഎല്‍എ
വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ചില്‍ഡ്രന്‍സ് ഹോമില്‍ ചേര്‍ന്ന യോഗത്തിന് ശേഷം എംഎല്‍എ പറഞ്ഞു.
എറണാകുളം കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ പരാതികള്‍ ഉടന്‍ പരിഹരിക്കുമെന്ന് പി ടി തോമസ് എംഎല്‍എ. കുട്ടികളുടെ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ചില്‍ഡ്രന്‍സ് ഹോമില്‍ ചേര്‍ന്ന യോഗത്തിന് ശേഷം എംഎല്‍എ പറഞ്ഞു.
കഴിഞ്ഞ ആഴ്ച കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരത്തിനായുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഹോമിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായത്. ചില്‍ഡ്രന്‍സ് ഹോമിലെ റസിഡന്‍ഷ്യല്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് എന്നീ ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്താന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.
ഹോമിലെ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും കുട്ടികളോടുള്ള പെരുമാറ്റരീതിയെ കുറിച്ചും പരിശീലനം നല്‍കും. കുട്ടികളെ കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുന്നതില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മീഷന്‍ തീരുമാനമെടുക്കും. എഡിഎം, കെല്‍സ പ്രതിനിധി, ജില്ലാ സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്ത് കുട്ടികളോട് നേരിട്ട് സംസാരിച്ചു. നവംബര്‍ 11ന് വീണ്ടും യോഗം ചേരും.