എറണാകുളത്ത് നീറ്റ് പരീക്ഷ ഹാളിനു പുറത്ത് രക്ഷിതാക്കളുടെ പ്രതിഷേധം

Update: 2018-04-21 03:47 GMT
എറണാകുളത്ത് നീറ്റ് പരീക്ഷ ഹാളിനു പുറത്ത് രക്ഷിതാക്കളുടെ പ്രതിഷേധം
Advertising

വിദ്യാര്‍ഥികള്‍ക്കൊപ്പമെത്തിയവര്‍ക്ക് കാത്തിരിപ്പിനുള്ള സൗകര്യമൊരുക്കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

Full View

എറണാകുളത്ത് നീറ്റ് പരീക്ഷ ഹാളിന് മുന്നില്‍ രക്ഷിതാക്കളുടെ പ്രതിഷേധം. വിദ്യാര്‍ഥികള്‍ക്കൊപ്പമെത്തിയവര്‍ക്ക് കാത്തിരിപ്പിനുള്ള സൗകര്യമൊരുക്കിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനൊടുവില്‍ അധികൃതര്‍ സ്‌കൂള്‍ ബസില്‍ സൌകര്യമൊരുക്കി.

എറണാകുളം തൃപ്പൂണിത്തുറിയിലെ ഒരു സ്വകാര്യ സ്‌കൂളിലായിരുന്നു നീറ്റിന്റെ പരീക്ഷാ കേന്ദ്രം. ഇവിടെയെത്തിയവരിലേറെയും ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവരാണ്. കാത്തിരിക്കാനുള്ള സൗകര്യം സ്‌കൂള്‍ അധികൃതര്‍ നല്‍കിയില്ലെന്നാണ് ഇവരുടെ പരാതി. പ്രതിഷേധത്തിന് ശേഷം ഇവര്‍ക്ക് ഇരിക്കാന്‍ സ്‌കൂള്‍ ബസുകള്‍ തുറന്നു കൊടുത്തു. പരീക്ഷഹാളിന്റെ കോമ്പൗണ്ടില്‍ വിദ്യാര്‍ഥികളെ മാത്രമേ പ്രവേശിപ്പിക്കാവു എന്നത് സുപ്രീംകോടതി നിര്‍ദേശമാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

Tags:    

Similar News