ഇടമലക്കുടി ആദിവാസികളെ മാറ്റിപാര്‍പ്പിക്കാനുള്ള നിര്‍ദേശം സ്വാഗതാര്‍ഹം: പരിസ്ഥിതി പ്രവര്‍ത്തകര്‍

Update: 2018-04-21 07:15 GMT
Editor : Sithara
Advertising

ഇടമലക്കുടിയിലെ ആദിവാസികളെ വനത്തിനുള്ളില്‍ നിന്ന് മാറ്റിപാര്‍പ്പിക്കുന്നത് പരിഗണിക്കണമെന്ന ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നിര്‍ദേശത്തെ സ്വാഗതം ചെയ്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍.

ഇടമലക്കുടിയിലെ ആദിവാസികളെ വനത്തിനുള്ളില്‍ നിന്ന് മാറ്റിപാര്‍പ്പിക്കുന്നത് പരിഗണിക്കണമെന്ന ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നിര്‍ദേശത്തെ സ്വാഗതം ചെയ്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍. വനസംരക്ഷത്തിനൊപ്പം ആദിവാസികളുടെ ഉന്നമനത്തിന് ഇത് ഗുണം ചെയ്യുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

Full View

കഴിഞ്ഞ മാസമാണ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആയ പ്രകൃതി ശ്രീവാസ്തവ ഇടമലക്കുടിയിലെ ആദിവാസികളെ കുടികളില്‍ നിന്ന് മാറ്റി പാര്‍പ്പിക്കുന്നത് പരിഗണിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. വികസനത്തിന്‍റെ പേരില്‍ വ്യാപകമായി ഇടമലക്കുടിയിലെ വനം നശിപ്പിക്കപ്പെട്ട പശ്ചാത്തലത്തിലായിരുന്നു നടപടി. ഇത്തരത്തിലുള്ള വികസന പദ്ധതികള്‍ ഭാവിയില്‍ കാടിനുള്ളില്‍ നഗരവത്ക്കരണത്തിന് വഴിവെക്കുമെന്നും ആദിവാസികളുടെ ആവാസവ്യവസ്ഥ തന്നെ ഇല്ലാതാക്കുമെന്നും പരിസ്ഥിതിപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. വനാതിര്‍ത്തിയിലേക്ക് ആദിവാസികളെ മാറ്റിപാര്‍പ്പിക്കുന്നതിലൂടെ ഇത് തടയുന്നതിനൊപ്പം ആദിവാസികളുടെ ഉന്നമനവും സാധ്യമാകുമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

ഇടമലക്കുടിക്കാരുടെ ആവശ്യങ്ങള്‍ മനസിലാക്കാനായി സാമൂഹിക സാമ്പത്തിക സര്‍വ്വേ നടത്തണമെന്ന നിര്‍ദേശത്തേയും ഇവര്‍ സ്വാഗതം ചെയ്യുന്നു. കാട്ടിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര വനം മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാനും ബുദ്ധിമുട്ടാണ്. ഈ സാഹചര്യത്തിലാണ് ഇവരെ വനാതിര്‍ത്തിയിലെ സര്‍ക്കാരിന്‍റെ കൈവശമുള്ള ടാറ്റയുടെ ഭൂമിയിലേക്ക് മാറ്റുന്നത് പരിഗണിക്കാന്‍ പ്രകൃതി ശ്രീവാസ്തവ നിര്‍ദേശം നല്‍കിയത്. വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇതുവരേയും നടപടി ആയിട്ടില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News